Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
india china clash
cancel
Homechevron_rightNewschevron_rightIndiachevron_rightലഡാക്കിലെ ഏറ്റുമുട്ടൽ:...

ലഡാക്കിലെ ഏറ്റുമുട്ടൽ: കൊല്ലപ്പെട്ടത്​ 42 ചൈനീസ്​ ഭടൻമാരെന്ന്​ റിപ്പോർട്ട്​

text_fields
bookmark_border

ന്യൂഡൽഹി: 2020 ജൂണിൽ ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിലുണ്ടായ ഏറ്റുമുട്ടലിൽ ചൈനക്ക്​ 42 സൈനികരെ നഷ്ടപ്പെട്ടതായി ആസ്​ട്രേലിയൻ പത്രമായ ദി ക്ലാക്സൺ റിപ്പോർട്ട്​ ചെയ്യുന്നു. മരണനിരക്ക്​ യഥാർത്ഥത്തിൽ​ ചൈന അംഗീകരിച്ചതിനേക്കാൾ ഒമ്പതിരട്ടി വരും. നാലുപേർ മരിച്ചുവെന്നാണ്​ ചൈന ഔദ്യോഗികമായി അറിയിച്ചിരുന്നത്​. സോഷ്യൽ മീഡിയ ഗവേഷകരുടെ സംഘം ഒരു വർഷം നീണ്ട അന്വേഷണത്തിനൊടുവിൽ തയാറാക്കിയ 'ഗാൽവാൻ ഡീകോഡഡ്' എന്ന റിപ്പോർട്ടിനെ ഉദ്ധരിച്ചാണ്​​ പത്രം വാർത്ത പ്രസിദ്ധീകരിച്ചിട്ടുള്ളത്​.

ജൂൺ 15 മുതൽ 16 വരെ നടന്ന ഏറ്റുമുട്ടലിന്‍റെ ആദ്യഘട്ടത്തിൽ, അതിവേഗം ഒഴുകുന്ന ഗാൽവാൻ നദി മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ്​ 38 സൈനികർ മരിക്കുന്നത്​. പൂജ്യത്തിനും താഴെയുള്ള താപനിലയിലും ഇരുട്ടിലുമാണ്​ പട്ടാളക്കാർ നദി മുറിച്ചുകടക്കാൻ ശ്രമിച്ചത്​. ഇതിനിടെ 38 പേർ മുങ്ങിമരിക്കുകയായിരുന്നു. എന്നാൽ, ചൈന പറയുന്നത്​ ഒരാൾ മാത്രമാണ്​ മുങ്ങിമരി​ച്ചതെന്നാണ്​.

'ആ രാത്രി 38 പീപ്പിൾസ്​ ലിബറേഷൻ ആർമിയുടെ സൈനികരാണ്​ ഒലിച്ചുപോയത്​' -നിരവധി 'വെയ്​ബോ' ഉപയോക്​താക്കളെ ഉദ്ധരിച്ച്​ റിപ്പോർട്ട്​ പറയുന്നു. ട്വിറ്ററിന്​ സമാനമായ ചൈനയിലെ ​മൈക്രോ​ബ്ലോഗിങ്​ വെബ്​സൈറ്റാണ്​ വെയ്​ബോ.

സൈനികരുടെ മൃതദേഹം ആദ്യം ഷിക്വാൻഹെ രക്​തസാക്ഷി സെമിത്തിരി​യിലേക്കാണ്​ കൊണ്ടുപോയതെന്ന്​ ക്വിയാങ്ങിലെ വെയ്​ബോ ഉപയോക്​​താവ്​ വ്യക്​തമാക്കുന്നു. തുടർന്ന്​ കൊല്ലപ്പെട്ട സൈനികരുടെ പ്രാദേശിക പട്ടണങ്ങളിൽ ചടങ്ങുകൾ നടത്തി.

ചൈനീസ് സൈന്യം നിയന്ത്രണ മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയാണെന്നും പരസ്പര കരാർ ലംഘിച്ച് 2020 ഏപ്രിൽ മുതൽ പട്രോളിംഗ് പരിധി വിപുലീകരിക്കാൻ ശ്രമിക്കുകയാണെന്നും വെയ്​ബോ ഉപയോക്താവ് അവകാശപ്പെട്ടു.

'ചൈനീസ്​ ആർമി വാഗ്ദാനങ്ങൾ ലംഘിക്കുകയാണ്​. ധാരണ പ്രകാരം സ്വന്തം അടിസ്ഥാന സൗകര്യങ്ങൾ പൊളിച്ചുമാറ്റുന്നതിനുപകരം, ഇന്ത്യൻ സൈന്യം നിർമിച്ച പാലം അവർ രഹസ്യമായി പൊളിച്ചു. സംഘർഷത്തെക്കുറിച്ചുള്ള ചർച്ചകൾ വരാതിരിക്കാൻ ചൈനീസ്​ ഭരണകൂടം പരമാവധി ശ്രമിച്ചു, പ്രത്യേകിച്ച്​ യഥാർത്ഥ മരണസംഖ്യയെക്കുറിച്ച്​' -റിപ്പോർട്ടിൽ പറയുന്നു.

ചൈനയിലെ ബ്ലോഗർമാരുമായുള്ള ചർച്ചകൾ, ചൈനീസ്​ പൗരൻമാരിൽനിന്ന്​ ലഭിച്ച വിവരങ്ങൾ, ചൈനീസ്​ അധികാരികൾ വിലക്കിയ മാധ്യമ റിപ്പോർട്ടുകൾ എന്നിവ അടിസ്ഥാനമാക്കിയാണ്​ അന്വേഷണാത്​മക റിപ്പോർട്ട്​ തയാറാക്കിയിട്ടുള്ളത്​. ഏറ്റുമുട്ടലിൽ 20 സൈനികർ കൊല്ലപ്പെട്ടതായി ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india china
News Summary - Ladakh clashes: At least 42 Chinese soldiers are reported killed
Next Story