Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ; അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു

text_fields
bookmark_border
ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ; അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു
cancel

ലേ: ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു. ഭരണസംവിധാനം ജനങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കുന്നതിനും സർക്കാർ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനുമായി അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു. ലഡാക്ക് ലെഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്സേനയാണ് വെള്ളിയാഴ്ച പ്രഖ്യാപനം നടത്തിയത്.

കാർഗിൽ ജില്ല വിഭജിച്ചാണ് സങ്കൂ പുതിയ ജില്ലയായി രൂപീകരിച്ചത്. ജി.എം. പോർ, ടി.എസ്.ജി, തൈസുരു എന്നീ താലൂക്കുകൾ പുതിയ ജില്ലയുടെ പരിധിയിൽ വരും. ആറുമാസം തികയുന്നതിന് മുമ്പാണ് ലഡാക്കിൽ അഞ്ച് പുതിയ ജില്ലകൾ കൂടി പ്രഖ്യാപിച്ചത്. ചാങ്താങ്, ദ്രാസ്, നുബ്ര, ഷാം, സൻസ്കാർ എന്നിവയാണ് നേരത്തെ പ്രഖ്യാപിച്ച ജില്ലകൾ.

സങ്കൂവിൽ നടന്ന പൊതുപരിപാടിയിൽ സംസാരിച്ച സക്സേന, പ്രദേശവാസികളുടെ ദീർഘകാല ആവശ്യമാണ് പുതിയ ജില്ലയുടെ രൂപീകരണത്തോടെ യാഥാർഥ്യമായതെന്ന് പറഞ്ഞു. ഭരണസംവിധാനം ജനങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കുന്നതിന്റെ സുപ്രധാന ചുവടുവെപ്പാണിതെന്നും ലഡാക്കിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള ജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുകയും വികസനത്തിന്റെ നേട്ടങ്ങൾ ഓരോ ഗ്രാമത്തിലേക്കും കുടുംബത്തിലേക്കും എത്തിക്കുകയുമാണ് ലക്ഷ്യമെന്നും വ്യക്തമാക്കി.

ഷാം മേഖലയിലാണ് ആര്യൻ വാലി താലൂക്ക് രൂപീകരിച്ചത്. കാർഗിലിൽ സോധ്, സൻസ്കാറിൽ ഫേ, ദ്രാസിൽ തസ്ഗം, ചാങ്താങ്ങിൽ ഹെമ്യ എന്നിവയാണ് മറ്റ് പുതിയ താലൂക്കുകൾ.

ജൂലൈ 12ന് 17 പുതിയ താലൂക്കുകൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ അഞ്ച് താലൂക്കുകൾ കൂടി അനുവദിച്ചത്. ഇതോടെ ലഡാക്കിലെ ആകെ താലൂക്കുകളുടെ എണ്ണം 37 ആയി ഉയർന്നു. പുതിയ ജില്ലയുടെ പ്രവർത്തനത്തിന് ആവശ്യമായ ഭരണപരമായ ക്രമീകരണങ്ങൾ എത്രയും വേഗം പൂർത്തിയാക്കുമെന്ന് ലെഫ്റ്റനന്റ് ഗവർണർ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ladakh adds Sankoo as 8th district; five new tehsils announced
Next Story