Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസേനാ പിന്മാറ്റം: ചൈന...

സേനാ പിന്മാറ്റം: ചൈന സഹകരിക്കുമെന്ന്​ ഇന്ത്യ

text_fields
bookmark_border
സേനാ പിന്മാറ്റം: ചൈന സഹകരിക്കുമെന്ന്​ ഇന്ത്യ
cancel

ന്യൂ​ഡ​ൽ​ഹി: കി​ഴ​ക്ക​ൻ ല​ഡാ​ക്കി​ലെ അ​തി​ർ​ത്തി സം​ഘ​ർ​ഷ മേ​ഖ​ല​ക​ളി​ൽ ഇ​നി​യും ബാ​ക്കി​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു​കൂ​ടി ക​ഴി​യു​ന്ന​ത്ര നേ​ര​ത്തെ സേ​ന​യെ പി​ൻ​വ​ലി​ക്കു​ന്ന കാ​ര്യ​ത്തി​ൽ ചൈ​ന ഇ​ന്ത്യ​ക്കൊ​പ്പം മു​ന്നോ​ട്ടു​നീ​ങ്ങു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം. അ​തി​ർ​ത്തി മേ​ഖ​ല​യി​ൽ സ​മാ​ധാ​ന​വും സ​ഹി​ഷ്​​ണു​ത​യും ഉ​ണ്ടാ​ക്കാ​നും ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ളു​ടെ പു​രോ​ഗ​തി​ക്കും സം​ഘ​ർ​ഷം കു​റ​യേ​ണ്ട​തു​ണ്ടെ​ന്ന്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ്​ അ​രി​ൻ​ഡം ബ​ഗ്​​ചി പ​റ​ഞ്ഞു.

ഇ​തി​നാ​യി സൈ​നി​ക, ന​യ​ത​ന്ത്ര മാ​ർ​ഗ​ങ്ങ​ളി​ൽ ച​ർ​ച്ച തു​ട​രും. പി​രി​മു​റു​ക്കം നീ​ണ്ടു​പോ​കാ​ൻ ഇ​രു​പ​ക്ഷ​വും താ​ൽ​പ​ര്യ​പ്പെ​ടു​ന്നി​ല്ല. ഇ​തി​ന​കം ന​ട​ന്ന പി​ന്മാ​റ്റം സം​ഘ​ർ​ഷം കു​റ​ക്കു​ന്ന​തി​ൽ വ​ലി​യ ചു​വ​ടാ​യെ​ന്നും വ​ക്താ​വ്​ കൂ​ട്ടി​ച്ചേ​ർ​ത്തു. മ്യാ​ന്മ​റി​ലെ അ​ക്ര​മ​ങ്ങ​ളെ ഇ​ന്ത്യ അ​പ​ല​പി​ച്ചു. മ്യാ​ന്മ​റി​ൽ ജ​നാ​ധി​പ​ത്യ പു​നഃ​സ്​​ഥാ​പ​ന​ത്തി​ന്​ വേ​ണ്ടി​യാ​ണ്​ ഇ​ന്ത്യ നി​ല​കൊ​ള്ളു​ന്ന​ത്. രാ​ഷ്​​ട്രീ​യ ത​ട​വു​കാ​രെ വി​ട്ട​യ​ക്ക​ണം. പ്ര​ക്ഷോ​ഭ​ക​രെ സൈ​ന്യം അ​ടി​ച്ച​മ​ർ​ത്തു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ ഈ ​പ്ര​തി​ക​ര​ണം. അ​തി​ർ​ത്തി ക​ട​ന്ന്​ മ്യാ​ന്മ​റി​ൽ​നി​ന്ന്​ ഇ​ന്ത്യ​യി​ലേ​ക്ക്​ ആ​ളു​ക​ൾ വ​രു​ന്ന​ത്​ അ​നു​വ​ദി​ക്കു​മോ എ​ന്ന ചോ​ദ്യ​ത്തി​ന്, നി​യ​മാ​നു​സൃ​ത​മാ​യും മാ​നു​ഷി​ക പ​രി​ഗ​ണ​ന മു​ൻ​നി​ർ​ത്തി​യും വി​ഷ​യം കൈ​കാ​ര്യം ചെ​യ്യു​മെ​ന്നാ​യി​രു​ന്നു വ​ക്താ​വി​െൻറ മ​റു​പ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChinaLAC standoff
News Summary - LAC standoff In contact with China hopeful of early resolution says MEA
Next Story