‘പ്രസവ വാർഡുകളാ’യി ശ്രമിക് ട്രെയിനുകൾ; ഇതുവരെ പിറന്നത് 21 കുഞ്ഞുങ്ങൾ
text_fieldsന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളെ നാടണയാൻ സഹായിച്ച് കേന്ദ്രം ആരംഭിച്ച ശ്രമിക് ട്രെയിനുകൾ ‘പ്രസവ വാർഡുകളായി’ മാറുന്നു. ആഴ്ചകളായി തുടരുന്ന സർവിസുകൾക്കിടെ ഇതുവരെ വിവിധ ട്രെയിനുകളിൽ 21 പ്രസവം റിപ്പോർട്ടു ചെയ്തതായാണ് സർക്കാർ കണക്ക്.
തൊഴിലും കുടുംബവുമില്ലാതെ മാസങ്ങളോളം കുടുങ്ങിക്കിടന്നവർ ഒടുവിൽ സർക്കാറുകൾ കനിഞ്ഞ് നാട്ടിലേക്കുള്ള മടക്കത്തിനിടെയായിരുന്നു ട്രെയിനുകളിൽ പ്രസവിക്കേണ്ടിവന്നത്. പ്രസവം പെരുവഴിയിലായാലും നാട്ടിലെത്താതെ ശരണമില്ലെന്ന തിരിച്ചറിവിലായിരുന്നു അവരുടെ യാത്ര. ട്രെയിനുകളിലെ െമഡിക്കൽ സംഘം ഇവർക്ക് അവശ്യ സൗകര്യങ്ങളൊരുക്കി. പശ്ചിമ സെൻട്രൽ റെയിൽവേ മേഖലയിലാണ് ഏറ്റവും കൂടുതൽ പ്രസവം റിപ്പോർട്ടു ചെയ്തത്- ഏഴു പേർ.
ദക്ഷിണ പൂർവ സെൻട്രൽ റെയിൽവേ, നോർത് സെൻട്രൽ റെയിൽവേ എന്നിവയുടെ പരിധിയിൽ മൂന്നുവീതം പ്രസവവുമുണ്ടായി. പലപ്പോഴും പ്രസവം കഴിഞ്ഞ് അമ്മയെയും കുഞ്ഞിനെയും സമീപത്തെ ആശുപത്രിയിലേക്കു മാറ്റുേമ്പാൾ അതേ ട്രെയിനിൽ യാത്ര തുടർന്നവരുമുണ്ട്. ഓരോ സംഭവത്തിലും സഹയാത്രക്കാർ പരമാവധി സൗകര്യമൊരുക്കി സന്തോഷത്തിൽ പങ്കാളികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
