Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right44 തൊഴിൽ നിയമങ്ങൾ...

44 തൊഴിൽ നിയമങ്ങൾ ഏകീകരിക്കും; പുതിയ ബിൽ അടുത്ത പാർലമെൻറ്​ സമ്മേളനത്തിൽ

text_fields
bookmark_border
parliment
cancel

ന്യൂഡൽഹി: നിക്ഷേപകരെ സഹായിക്കാനും വളർച്ച ത്വരിതപ്പെടുത്താനും ലക്ഷ്യമിട്ട്​ ​പുതിയ തൊഴിൽ നിയമനിർമാണത്തിന് ​ കേന്ദ്ര നീക്കം. തൊഴിൽ വേതനം, സാമൂഹിക സുരക്ഷ, വ്യവസായ സുരക്ഷ, ക്ഷേമം എന്നീ വിഭാഗങ്ങളിലെ 44 നിയമങ്ങളെ സംയോജിപ്പ ിച്ച്​ പുതിയ നിയമം കൊണ്ടുവരാനാണ്​ ആലോചന. ആഭ്യന്തര മന്ത്രി അമിത്​ ഷായുടെ അധ്യക്ഷതയിൽ ധനമന്ത്രി നിർമല സീതാരാമൻ, തൊഴിൽ മന്ത്രി സന്തോഷ്​ ഗാംഗ്​വർ, വാണിജ്യ മന്ത്രി പിയൂഷ്​ ഗോയൽ എന്നിവർ പ​ങ്കെടുത്ത യോഗത്തിലാണ്​ സുപ്രധാന തീരുമാനം.

പാർല​െമൻറി​​െൻറ അടുത്ത സമ്മേളനത്തിൽ ബിൽ കൊണ്ടുവരുമെന്നും അതിനു മുമ്പ്​ കരട്​ ബിൽ കാബിനറ്റിൽ അവതരിപ്പിക്കുമെന്നും തൊഴിൽ മന്ത്രി സന്തോഷ്​ ഗാംഗ്​വർ പറഞ്ഞു. കരട്​ തയാറാക്കുന്നതിനു​ മുമ്പ്​​ എല്ലാ പ്രധാന തൊഴിൽ സംഘടനകളുമായി കൂടിയാലോചിക്കും. സാമൂഹിക സുരക്ഷയുമായി ബന്ധപ്പെട്ട എംപ്ലോയീസ്​ പ്രോവിഡൻറ്​ ഫണ്ട്​, ഇ.എസ്​.ഐ, പ്രസവാനുകൂല്യം, നഷ്​ടപരിഹാര നിയമം തുടങ്ങിയവ ഏകീകരിച്ച്​ ഒന്നാക്കും. ഇതുപോലെ വ്യവസായങ്ങളുമായി ബന്ധപ്പെട്ട ഫാക്​ടറീസ്​, ഖനി നിയമങ്ങൾ തുടങ്ങിയവ ഒന്നാക്കും. മിനിമം കൂലി നിയമം, ബോണസ്​, വേതനം, തുല്യ പ്രതിഫല നിയമം തുടങ്ങിയവയും ഏകീകരിക്കും. വ്യവസായ തർക്ക നിയമം, ട്രേഡ്​ യൂനിയൻ നിയമം, വ്യവസായ തൊഴിൽ നിയമം തുടങ്ങിയവയും സംയോജിപ്പിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsnda governmentlabour law
News Summary - Labour law-India news
Next Story