പഹൽഗാമിൽ വിനോദസഞ്ചാരികളെ രക്ഷിക്കുന്നതിനിടെ ജീവൻവെടിഞ്ഞ ആദിൽ ഹുസൈനിന്റെ ഭാര്യക്ക് സർക്കാർ ജോലി
text_fieldsശ്രീനഗർ: പഹൽഗാമിൽ വിനോദസഞ്ചാരികളെ രക്ഷിക്കുന്നതിനിടെ ജീവൻവെടിഞ്ഞ സയിദ് ആദിൽ ഹുസൈൻ ഷായുടെ ഭാര്യക്ക് സർക്കാർ ജോലി. ജമ്മുകശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയാണ് ആദിലിന്റെ ഭാര്യക്ക് നിയമന ഉത്തരവ് കൈമാറിയത്.
ആദിലിന്റെ ഭാര്യ ഗുൽനാസ് അക്തറിന് ഗവർണർ വീട്ടിലെത്തിയാണ് നിയമന ഉത്തരവ് കൈമാറിയത്. അനന്താനാഗിലെ ഫിഷറീസ് ഡിപ്പാർട്ട്മെന്റിലാണ് അവർക്ക് നിയമനം നൽകിയിരിക്കുന്നത്. ആദിലിന്റെ കുടുംബത്തിന് നേരത്തെ തന്നെ കശ്മീർ ഭരണകൂടം സാമ്പത്തികസഹായം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ ജോലിയും ഇവർക്ക് നൽകിയിരിക്കുന്നത്.
രക്തസാക്ഷി സയീദ് ആദിൽ ഹുസൈനിന്റെ കുടുംബാംഗങ്ങളെ കണ്ടു. ആദിലിന്റെ ധീരതയിൽ രാജ്യത്തിന് മുഴുവൻ അഭിമാനമുണ്ട്. പഹൽഗാമിൽ വിനോദസഞ്ചാരികളെ സംരക്ഷിക്കുന്നതിനിടെയാണ് അദ്ദേഹം ജീവൻവെടിഞ്ഞത്.
പഹൽഗാം ഭീകരാക്രമണത്തിൽ ആദിൽ ഷാ ഉൾപ്പടെ 26 പേരാണ് മരിച്ചത്. മേഖലയിലെ കുതിരക്കാരനായ ആദിൽ ഭീകരരിൽ നിന്ന് തോക്ക് പിടിച്ചുവാങ്ങി തിരികെ വെടിവെക്കാൻ ശ്രമിക്കുന്നതിനിടെയാണ് വെടിയേറ്റ് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

