Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightക്യോം കി മന്ത്രി ഭി...

ക്യോം കി മന്ത്രി ഭി കഭി ഗ്രാജ്വേറ്റ്​ ഥീ; ഒരു സീരിയൽ പ്രതീക്ഷിക്കാമെന്ന്​ കോൺഗ്രസ്​

text_fields
bookmark_border
priyanka-chaturvedi
cancel

ന്യൂഡൽഹി: കേന്ദ്രമന്ത്രി സ്​മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത പ്ലസ്​ ടു എന്ന്​ വ്യക്​തമാക്കി സത്യവാങ്​മൂലം വന്നതോടെ
പരിഹാസവുമായി കോൺഗ്രസ്​. ‘ക്യോം കീ മന്ത്രി ഭി കഭി ഗ്രാജ്വേറ്റ്​ ഥീ’ (മന്ത്രിയും ഒരു ഗ്രാജ്വേറ്റ്​ ആയിരുന്നു) എന്ന സീരിയൽ വൈകാതെ വരുമെന്ന്​ കോൺഗ്രസ്​ വക്​താവ്​ പ്രിയങ്ക ചതുർവേദി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സ്​മൃതി ഇറാനി അഭിനയിച്ച ജനപ്രിയ പരമ്പര ‘ക്യോം കീ സാസ്​ കഭി ബാഹൂ ഥീ’ എന്ന സീരിയലിൻെറ പേര്​ വെച്ചാണ്​ പ്രിയങ്ക ചതുർവേദി
പരിഹസിച്ചത്​. മാനവശേഷി വികസന വകുപ്പു മന്ത്രിയായ കാലത്ത്​ സ്​മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത വലിയ ചർച്ചകൾക്ക്​
ഇടയാക്കിയിരുന്നു.

എന്നാൽ സംഭവത്തിൽ ​പ്രതികരണവുമായി സ്മൃതി ഇറാനി രംഗത്തെത്തി. അഞ്ച്​ വർഷമായി സാധ്യമായ രീതിയിലെല്ലാം കോൺഗ്രസ്​
ആക്രമിക്കുകയാണ്​. എത്ര തവണ അപമാനിക്കുന്നുവോ അത്രയും ശക്​തമായി അമേത്തിയിൽ പ്രചരണം നടത്തുമെന്നും അവർ പറഞ്ഞു.

അമേത്തിയിൽ മത്സരിക്കാൻ സമർപ്പിച്ച സത്യവാങ്​മൂലത്തിലാണ് സ്​മൃതി ഇറാനിയുടെ​ പഠനത്തെക്കുറിച്ച്​ വിശദീകരിച്ചിട്ടുള്ളത്​. അതനുസരിച്ച്​
1993ൽ ഡൽഹിയിലെ ഹോളി ചൈൽഡ്​ സ്​കൂളിൽ പഠിച്ച്​ സി.ബി.​എസ്​.ഇയുടെ 12ാം ക്ലാസ്​ പരീക്ഷ പാസായി എന്നാണുള്ളത്​.

തുടർന്ന്​ ഡൽഹി യൂനിവേഴ്​സിറ്റിയുടെ ബി.കോം കറസ്​പോണ്ടൻസ്​ കോഴ്​സിന്​ ചേർന്നു. 1994ൽ അതി​​​​െൻറ പാർട്ട്​ ഒന്ന്​ പൂർത്തിയാക്കി. അത്ര
മാത്രമാണ്​ വിദ്യാഭ്യാസ യോഗ്യതയായി വിവരിച്ചിട്ടുള്ളത്​. എന്നാൽ 2014 തെരഞ്ഞെടുപ്പിൽ 1994ൽ ഡൽഹി യൂണിവേഴ്​സിറ്റിയിൽ നിന്ന്​
ബിരുദം നേടിയെന്ന്​​ അവർ അവകാശവാദം ഉന്നയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:smriti iraniPriyanka Chaturvedi
News Summary - Kyunki Mantri Bhi Kabhi Graduate Thi: Congress mocks Smriti Irani-india news
Next Story