Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗ്യാനേഷ് കുമാറിനെതിരെ ഡൽഹിയിൽ വീണ്ടും പ്രതിഷേധം: നിരവധിപേർ പൊലീസ് കസ്റ്റഡിയിൽ

text_fields
bookmark_border
ഗ്യാനേഷ് കുമാറിനെതിരെ ഡൽഹിയിൽ വീണ്ടും പ്രതിഷേധം: നിരവധിപേർ പൊലീസ് കസ്റ്റഡിയിൽ
cancel

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് കെ.വൈ.എസിന്‍റെ നേതൃത്വത്തിൽ ഡൽഹിയിൽ പ്രതിഷേധം. പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ ഉച്ചക്ക് കർഷകരുടെ പ്രതിഷേധം കഴിഞ്ഞതിനു പിന്നാലെയാണ് വിദ്യാർഥികൾ പ്രതിഷേധവുമായെത്തിയത്. ഉച്ചക്ക് പ്രതിഷേധം നടത്തിയവരെ പൊലീസ് നീക്കം ചെയ്തിരുന്നു. അതിൽ പങ്കെടുത്ത വിദ്യാർഥികളാണ് വീണ്ടും പ്രതിഷേധം നടത്തുന്നത്.

ഗ്യാനേഷ് കുമാർ രാജി വെക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് കെ.വൈ.എസ് വിദ്യാർഥികൾ പറഞ്ഞു. പ്രതിഷേധക്കാരെ പൊലീസ് ബലമായി അറസ്റ്റു ചെയ്തു നീക്കി. രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസിനെ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി വരികയാണ്. രാവിലെ കോനാട്ട് പ്ലേസിൽ നടന്ന പ്രതിഷേധത്തിൽ വിദ്യാർഥികളും കർഷകരും പൗരാവകാശ പ്രവർത്തരും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തിരുന്നു.

ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തും ഇടതു വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ പ്രതിക്ഷേധം നടക്കുകയാണ്. ലോക്ഭവൻ മാർച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. 13 കോടി ജനങ്ങളുടെ വോട്ടവകാശം ഇല്ലാതാക്കിയ ഗ്യാനേഷ് കുമാർ രാജി വെക്കണമെന്നും ഒരു ജന്തർ മന്തർ ഇല്ലാതാക്കിയാൽ ആയിരം ജന്തർ മന്തറുകൾ ഉയർന്നു വരുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - KYS protest for gyaneshkumar resignation
Next Story