Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ക്യാർ’ ചുഴലിക്കാറ്റ്...

‘ക്യാർ’ ചുഴലിക്കാറ്റ് ഒമാൻ, യമൻ തീരങ്ങളിൽ നാശം വിതച്ചേക്കും

text_fields
bookmark_border
‘ക്യാർ’ ചുഴലിക്കാറ്റ് ഒമാൻ, യമൻ തീരങ്ങളിൽ നാശം വിതച്ചേക്കും
cancel

തി​രു​വ​ന​ന്ത​പു​രം: മ​ധ്യ​കി​ഴ​ക്ക​ൻ അ​റ​ബി​ക്ക​ട​ലി​ൽ രൂ​പം കൊ​ണ്ടി​രു​ന്ന ന്യൂ​ന​മ​ർ​ദം ‘ക്യാ​ർ’ ചു​ഴ ​ലി​ക്കാ​റ്റാ​യി ശ​ക്തി​പ്രാ​പി​ച്ചെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ​വ​കു​പ്പ് അ​റി​യി​ച്ചു. ചു​ഴ​ലി​ക്കാ​റ്റ് മ​ധ്യ കി​ഴ​ക്ക​ൻ അ​റ​ബി​ക്ക​ട​ലി​ൽ​നി​ന്ന് വ​ട​ക്കു​പ​ടി​ഞ്ഞാ​റ് ദി​ശ​യി​ൽ മ​ണി​ക്കൂ​റി​ൽ ഏ​ഴു​കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ ക​ഴി​ഞ്ഞ ആ​റു​മ​ണി​ക്കൂ​റാ​യി സ​ഞ്ച​രി​ക്കു​ക​യാ​ണ്. ശ​നി​യാ​ഴ്ച​യോ​ടെ തീ​വ്ര ചു​ഴ​ലി​ക്കാ​റ്റാ​യി ഇ​ത് തെ​ക്ക​ൻ ഒ​മാ​ൻ, യ​മ​ൻ തീ​ര​ങ്ങ​ളി​ൽ ക​ന​ത്ത​നാ​ശം വി​ത​ക്കാ​ൻ ഇ​ട​യു​ണ്ടെ​ന്നാ​ണ് പ്ര​വ​ച​നം.

കേ​ര​ളം ‘ക്യാ​ർ’ ചു​ഴ​ലി​ക്കാ​റ്റി​െൻറ സ​ഞ്ചാ​ര​പ​ഥ​ത്തി​ലി​ല്ലെ​ങ്കി​ലും കേ​ര​ള​ത്തി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ട്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​ക​രു​തെ​ന്ന് നി​ർ​ദേ​ശ​മു​ണ്ട്. അ​ടു​ത്ത 48 മ​ണി​ക്കൂ​റി​ൽ മ​ഹ​ാരാ​ഷ്​​ട്ര, ഗോ​വ, ക​ർ​ണാ​ട​ക​തീ​രം, വ​ട​ക്കു​കി​ഴ​ക്ക് അ​റ​ബി​ക്ക​ട​ൽ, തെ​ക്ക​ൻ ഗു​ജ​റാ​ത്ത് തീ​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ തി​ര​മാ​ല​ക്ക് സാ​ധ്യ​ത​യു​ണ്ട്.

Show Full Article
TAGS:kyaar cyclone weather malayalam news 
Web Title - Kyaar cyclone warning
Next Story