കെ.വി. കുമാരന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
text_fieldsകെ.വി. കുമാരൻ
ന്യൂഡൽഹി: കാസർകോട് ഉദുമ സ്വദേശി കെ.വി. കുമാരൻ ഉൾപ്പെടെയുള്ളവർക്ക് കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിവർത്തന പുരസ്കാരം. എസ്.എൽ. ഭൈരപ്പയുടെ ‘യാനം’ എന്ന കന്നഡ നോവലിന്റെ പരിഭാഷയാണ് കെ.വി. കുമാരനെ പുരസ്കാരത്തിന് അർഹനാക്കിയത്. നളിനി ജമീല എഴുതിയ ‘എന്റെ ആണുങ്ങൾ’ ആത്മകഥയുടെ തമിഴ് പരിഭാഷ നിർവഹിച്ച തിരുവനന്തപുരം സ്വദേശി പി. വിമലക്കാണ് തമിഴ് വിഭാഗത്തിൽ പുരസ്കാരം.
കൊടുങ്കാറ്റടിച്ച നാളുകൾ, എന്റെയും നിന്റെയും കഥ, കൊലക്കയറിന്റെ കുരുക്കുവരെ, ജയിൽ, ചോമന്റെ തുടി തുടങ്ങി പത്തോളം പുസ്തകങ്ങൾ കെ.വി. കുമാരൻ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. 21 ഭാഷകളിൽനിന്നുള്ള പുസ്തകങ്ങൾക്കും വിവർത്തകർക്കുമാണ് പുരസ്കാരം പ്രഖ്യാപിച്ചിട്ടുള്ളത്. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

