Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുവൈത്ത് തീപിടിത്തം: അടിയന്തര ഇടപെടലിന് കെ.സി വേണുഗോപാലിന്റെ കത്ത്

text_fields
bookmark_border
കുവൈത്ത് തീപിടിത്തം: അടിയന്തര ഇടപെടലിന് കെ.സി വേണുഗോപാലിന്റെ കത്ത്
cancel

ന്യൂഡൽഹി: കുവൈത്ത് തീപിടിത്തത്തിനിരയായവർക്ക് അടിയന്തര സഹായമെത്തിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിന് കത്ത് നൽകി.

പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരുടെ ചികിത്സ ചെലവുകൾ വഹിക്കണമെന്നും മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാൻ കുവൈത്തിലെ എംബസിയോട് നിർദേശിക്കണമെന്നും മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തര സഹായമെത്തിക്കാൻ ഇടപെടണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

കുവൈത്ത് അധികൃതരുമായി സഹകരിച്ച് സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നും ഇരകൾക്ക് നീതി ലഭിക്കാനും ഭാവിയിൽ സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും അന്വേഷണം അനിവാര്യമാണെന്നും കെ.സി വേണുഗോപാൽ ചൂണ്ടിക്കാട്ടി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kuwait fire: KC Venugopal's letter for immediate intervention
Next Story