Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുവൈത്ത് തീപിടിത്തം: എല്ലാ സഹായവും ഉറപ്പുവരുത്തും -കേന്ദ്ര മന്ത്രി ജോർജ് കുര്യൻ
text_fieldsbookmark_border
ന്യൂഡൽഹി: കുവൈത്ത് സിറ്റിയിലെ കെട്ടിട സമുച്ചയത്തിൽ ഉണ്ടായ വൻ തീപിടുത്തം അതീവ ദുഖ:കരമാണെന്ന് കേന്ദ്ര ന്യൂനപക്ഷ കാര്യ-ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യൻ. അപകടത്തിൽപെട്ടവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും കേന്ദ്ര സർക്കാർ ഉറപ്പു വരുത്തുമെന്നും മന്ത്രി പറഞ്ഞു.
അപകടത്തിൽ ജീവൻ നഷ്ടമായവരിൽ നിരവധി മലയാളികൾ ഉണ്ടെന്നത് നടുക്കം വർധിപ്പിക്കുന്നു. ദുരന്തത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റു ചികിത്സയിൽ കഴിയുന്നവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. പ്രധാനമന്ത്രിയുടെ നിർദേശ പ്രകാരം വിദേശകാര്യ സഹമന്ത്രി കുവൈത്തിലേക്ക് തിരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

