തെരഞ്ഞെടുപ്പ് പ്രചാരണത്തിനില്ല; ജെ.പി. നദ്ദക്ക് കത്തയച്ച് ഖുഷ്ബു
text_fieldsചെന്നൈ: ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് നടിയും ബി.ജെ.പി നേതാവുമായ ഖുശ്ബു സുന്ദർ. ആരോഗ്യപ്രശ്നങ്ങൾ മൂലമാണ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍നിന്ന് പിന്മാറുന്നതെന്നാണ് വിശദീകരണം. ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി. നദ്ദക്ക് ഇക്കാര്യങ്ങൾ വിശദീകരിച്ച് കത്ത് നൽകി.
2019-ല്‍ ഡല്‍ഹിയില്‍ വെച്ചുണ്ടായ ഒരു അപകടത്തില്‍ ഖുശ്ബുവിന്റെ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. അഞ്ചുവര്‍ഷമായി അതിന്റെ ചികിത്സകള്‍ തുടരുന്നുണ്ടായിരുന്നു. അതിനിടെ ആരോഗ്യവിദഗ്ധരുടെ ഉപദേശമനുസരിച്ചാണ് വിശ്രമം എടുക്കാൻ തീരുമാനിച്ചതെന്നാണ് ഖുശ്ബു കത്തിൽ പറയുന്നത്.
സജീവ പ്രചാരണത്തിനില്ലെങ്കിലും, സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം തുടരുമെന്നും ഖുശ്ബു വ്യക്തമാക്കി. പരിക്ക് ഭേദമായി ആരോഗ്യത്തോടെ തിരികെവരാൻ എല്ലാവരുടെയും അനുഗ്രഹവും പിന്തുണയും വേണമെന്നും ഖുശ്ബു എക്സിൽ കുറിച്ചു.
നിർണായക സമയത്ത് വിട്ടുനിൽക്കേണ്ടി വരുന്നത് ഹൃദയഭേദകമാണ്. മോദി മൂന്നാം തവണയും സത്യപ്രതിജ്ഞ ചെയ്യുന്നത് വീക്ഷിക്കുന്നതിനായി താൻ കാത്തിരിക്കുകയാണെന്നും അവർ കത്തിൽ കുറിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

