രഞ്ജൻ ഗോഗോയിയുടേത് ജുഡീഷ്യറിയിലുള്ള വിശ്വാസം തകർക്കുന്ന നടപടി - കുര്യൻ ജോസഫ്
text_fieldsന്യൂഡൽഹി: സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെ രാജ്യസഭ പ്രവേശനത്തിൽ എതിർപ്പുമായി ജസ്റ് റിസ് കുര്യൻ ജോസഫ്. ഗോഗോയിയുടേത് ജുഡീഷ്യറിയുെട സ്വാതന്ത്രവും ജനങ്ങളുടെ വിശ്വാസവും തകർക്കുന്ന നടപടിയാണെന്ന് സുപ്രീംകോടതി മുൻ ജഡ്ജി കൂടിയായ കുര്യൻ ജോസഫ് പ്രതികരിച്ചു.
ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുന്നതിൽ ധൈര്യം കാട്ടിയിരുന്ന ഗോഗോയിയുെട ഇപ്പോഴത്തെ നടപടിയിൽ കുര്യൻ ജോസഫ് ആശ്ചര്യം രേഖപ്പെടുത്തി. ന്യായാധിപരുടെ നിക്ഷ്പക്ഷതയിൽ ജനം സംശയിക്കുേമ്പാൾ രാജ്യത്തിെൻറ അടിത്തറക്കാണ് ഉലച്ചിൽ സംഭവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗോഗോയിയുെട നടപടിയിൽ പ്രതിഷേധിച്ച് ജസ്റ്റിസ് മദന്‍ ബി ലോക്കൂർ നേരത്തേ രംഗത്തെത്തിയിരുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്രയുടെ പ്രവർത്തന ശൈലിക്കെതിരെ 2018 ജനുവരി 8നു ജസ്റ്റിസുമാരായ ജെ.ചേലമേശ്വര്‍, രഞ്ജന്‍ ഗോഗോയ്, മദന്‍ ലോകുര്‍, കുര്യന്‍ ജോസഫ് എന്നിവർ ചേർന്നായിരുന്നു വാര്‍ത്താ സമ്മേളനം നടത്തിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
