Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'കർഷകരോടൊപ്പമല്ലെങ്കിൽ...

'കർഷകരോടൊപ്പമല്ലെങ്കിൽ നിങ്ങളൊരു ഇന്ത്യക്കാരനല്ല, വെറുമൊരു ബി.ജെ.പി മൂടുതാങ്ങിയാണ്​'

text_fields
bookmark_border
kunal kamra farmers protest
cancel

കർഷക പ്രക്ഷോഭത്തെചൊല്ലി രാജ്യത്ത്​ സോഷ്യൽമീഡിയ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ ട്വീറ്റുമായി ഹാസ്യ കലാകാരൻ കുനാൽകംറ. ഈ പ്രതിസന്ധി കാലത്ത്​ കർഷകരോടൊപ്പമല്ലെങ്കിൽ നിങ്ങളൊരു ഇന്ത്യക്കാരനല്ല എന്നാണ്​ കുനാൽ ട്വിറ്ററിൽ കുറിച്ചത്​. 'കർഷകരോടും അവരുടെ ആവശ്യങ്ങളോടും​ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നില്ലെങ്കിൽ നിങ്ങൾ സ്വയമൊരു ഇന്ത്യക്കാരനെന്ന്​ വിളിക്കരുത്​, നിങ്ങൾ വെറുമൊരു ബി.ജെ.പി മൂടുതാങ്ങിയാണ്​' -കുനാൽ എഴുതുന്നു.


നേരത്തേതന്നെ രൂക്ഷമായ ഭരണകൂട പരിഹാസങ്ങൾകൊണ്ട്​ പ്രശസ്​തനാണ്​ കുനാൽ കംറ. അ​ര്‍ണ​ബ് ഗോ​സ്വാ​മി​ക്ക് ജാ​മ്യം ന​ൽ​കി​യ സു​പ്രീം​കോ​ട​തി തീ​രു​മാ​ന​ത്തെ പ​രി​ഹ​സി​ച്ച് ന​ട​ത്തി​യ ട്വി​റ്റ​ര്‍ പ​രാ​മ​ർ​ശ​ത്തി​െൻറ പേ​രി​ൽ കോടതിയലക്ഷ്യ നടപടിയും കു​നാൽ നേരിടുന്നുണ്ട്​. സദസ്സിൽ ആസ്വദിക്കുന്നവരെ​ മാത്രം ഉദ്ദേശിച്ചുള്ള തമാശയേ താൻ പറഞ്ഞുള്ളൂവെന്നും അതി​െൻറ പേരിൽ കോടതിയോട്​ മാപ്പു പറയാൻ ഉദ്ദേശിക്കുന്നില്ലെന്നുമായിരുന്നു സംഭവത്തിൽ കുനാലിന്‍റെ നിലപാട്​. പ്രശസ്​ത സ്റ്റാൻഡ്​അപ്​ കൊമേഡിയനാണ്​ കുനാൽ കംറ.

'പല വിഷയങ്ങളിലും കോടതികളുടെ തീരുമാനങ്ങളിൽ വിയോജിപ്പുണ്ട്​. പക്ഷേ, തീരുമാനം എന്തായാലും അവയെ പുഞ്ചിരിയോടെ താൻ സ്വീകരിക്കും' എന്നായിരുന്നു കോടതിയലക്ഷ്യ നടപടിയിൽ മാപ്പ്​ പറയാനുള്ള ആവ​ശ്യത്തിൽ കുനാലിന്‍റെ പ്രതികരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:twitterkunal kamraStandWithFarmers
Next Story