24 മണിക്കൂറിനിടെ രണ്ടാമത്തെ ആക്രമണം; തൃണമൂൽ കോൺഗ്രസ് എം.എൽ.എ കുനാൽ ഘോഷിന് നേരെ വീണ്ടും വധശ്രമം
text_fieldsകൊൽക്കത്ത: തൃണമൂൽ കോൺഗ്രസ്സ് എം.എൽ.എ കുനാൽ ഘോഷിനെ വീണ്ടും വധിക്കാൻ ശ്രമം. 24 മണിക്കൂറിനിടെ രണ്ടാം തവണയാണ് തന്നെ വധിക്കാൻ ശ്രമം നടത്തിയതെന്ന് കുനാൽ ഘോഷ് പറഞ്ഞു. ഞായറാഴ്ച സ്വന്തം നിയോജക മണ്ഡലമായ ബെലെഘട്ടയിൽ രാഷ്ട്രീയ പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് രണ്ടാമത്തെ വധശ്രമം ഉണ്ടായത്.
മുഖംമൂടി ധരിച്ച അക്രമികൾ ബൈക്കിൽ കാറിനെ പിന്തുടരുകയും, തോക്കും ചുറ്റികയും ഉപയോഗിച്ച് വാഹനത്തിന്റെ വിൻഡ്ഷീൽഡും ഡോറും തകർക്കുകയുമായിരുന്നു എന്ന് കുനാൽ ഘോഷ് ആരോപിച്ചു. ശനിയാഴ്ച ഹൂഗ്ലിയിൽ വെച്ച് അദ്ദേഹത്തിന്റെ വാഹനത്തിന് നേരെ ഒരുസംഘം മുട്ടയെറിയുകയും ആക്രമിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാമത്തെ ആക്രമണം.
ആക്രമണ ശ്രമത്തെ തൃണമൂൽ കോൺഗ്രസ് എം.പി അഭിഷേക് ബാനർജി ശക്തമായി അപലപിച്ചു. പാർട്ടി മാറാൻ തയ്യാറാകാത്തതിനാലാണ് ജനപ്രതിനിധിയായ കുനാൽ ഘോഷിനെ ആക്രമിക്കുന്നത്. സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നുവെന്ന് ചൂണ്ടിക്കാട്ടി വിഷയത്തിൽ അടിയന്തരമായി ഇടപെടാൻ പശ്ചിമ ബംഗാൾ ഗവർണർ ആർ.എൻ. രവിയോട് അഭിഷേക് ബാനർജി ആവശ്യപ്പെട്ടിട്ടുണ്ട്.
അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ തങ്ങളുടെ നേതാക്കൾ നിരന്തരം ആക്രമിക്കപ്പെടുകയാണെന്ന് മമത പക്ഷം ആരോപിക്കുമ്പോൾ, അഴിമതിക്കാരായ നേതാക്കൾക്കെതിരെയുള്ള ജനരോഷമാണിതെന്നാണ് ബിജെപി സർക്കാറിന്റെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

