കുംഭമേള: കോവിഡ് പരിശോധന തട്ടിപ്പ് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഉത്തരാഖണ്ഡ് പൊലീസ്
text_fieldsഡെറാഡൂൺ: കുംഭമേളക്കിടെയുണ്ടായ കോവിഡ് പരിശോധന തട്ടിപ്പ് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഉത്തരാഖണ്ഡ് പൊലീസ്. ഇതിനായി ഹരിദ്വാർ സീനിയർ സുപ്രണ്ട് സെന്തിൽ അവൂദി രാജ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഏപ്രിൽ ഒന്ന് മുതൽ 30 വരെ നടന്ന കുംഭമേളക്കിടെ വ്യാജ കോവിഡ് പരിശോധനകൾ നടത്തിയെന്നാണ് കേസ്.
മാക്സ് കോർപ്പറേറ്റ് സർവീസ്, ഡോ.ലാൽചന്ദ് ലാബ്, നാൽവ ലബോറട്ടറി എന്നിവർ വ്യാജ കോവിഡ് പരിശോധന നടത്തിയെന്നാണ് കേസ്. ഇക്കാര്യത്തിൽ അതിവേഗം അന്വേഷണം നടത്തുമെന്ന്എസ്.പി പറഞ്ഞു. പകർച്ചവ്യാധി നിയമപ്രകാരണമാണ് ലബോറട്ടറികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ദുരന്ത നിവാരണ നിയമത്തിലെ ചില വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
അതേസമയം, കേസിനെതിരെ മാക്സ് ലബോറട്ടറി കോടതിയെ സമീപിച്ചിട്ടുണ്ട്. എഫ്.ഐ.ആർ റദ്ദാക്കണമെന്നാണ് മാക്സ് ലബോറട്ടറിയുടെ ആവശ്യം. ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ നടന്ന കുംഭമേളക്കെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. `
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

