Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പി മുഖ്യമന്ത്രി...

ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിരുന്നുവെന്ന് എച്ച്.ഡി. കുമാരസ്വാമി

text_fields
bookmark_border
ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിരുന്നുവെന്ന് എച്ച്.ഡി. കുമാരസ്വാമി
cancel

ബം​ഗ​ളൂ​രു: ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് ബി.​ജെ.​പി മു​ഖ്യ​മ​ന്ത്രി സ്ഥാ​നം വാ​ഗ്ദാ​നം ചെ​യ്തി​രു​ന്ന​താ​യി ജെ.​ഡി.​എ​സ് നേ​താ​വ് എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി. ബി.​ജെ.​പി​യു​മാ​യി ജെ.​ഡി.​എ​സ് അ​ടു​ക്കു​ന്നു​വെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ​ക്കി​ടെ​യാ​ണ് കു​മാ​ര​സ്വാ​മി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ.

മു​ഖ്യ​മ​ന്ത്രി സ്ഥാ​നം വാ​ഗ്ദാ​നം ചെ​യ്ത​ത് പ​ഴ​യ കാ​ര്യ​മാ​ണെ​ന്നും ഇ​പ്പോ​ഴ​തി​നെ​ക്കു​റി​ച്ച് ചി​ന്തി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സീ​റ്റ് പ​ങ്കു​വെ​ക്കു​ക​യോ ഏ​തെ​ങ്കി​ലും പാ​ര്‍ട്ടി​യു​മാ​യി സ​ഖ്യ​ത്തി​ലാ​വു​ക​യോ ചെ​യ്യി​ല്ലെ​ന്നും 224 മ​ണ്ഡ​ല​ങ്ങ​ളി​ലും ഒ​റ്റ​ക്ക് മ​ത്സ​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​ഖ്യ​ത്തി​നു​വേ​ണ്ടി ആ​രും സ​മീ​പി​ച്ചി​ട്ടി​ല്ല. ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച് ഞ​ങ്ങ​ള്‍ ബി.​ജെ.​പി നേ​താ​ക്ക​ളെ​യും ക​ണ്ടി​ട്ടി​ല്ല. പാ​ര്‍ട്ടി​യെ ശ​ക്തി​പ്പെ​ടു​ത്താ​നാ​ണ് ഇ​പ്പോ​ഴ​ത്തെ ശ്ര​മം.ഇ​തി​നാ​യി ജ​നു​വ​രി 15 മു​ത​ല്‍ പ്ര​ത്യേ​ക പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ന്‍ ല​ക്ഷ്യ​മി​ടു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും മ​റ്റു ചി​ല മു​തി​ര്‍ന്ന ബി.​ജെ.​പി. നേ​താ​ക്ക​ളും ജ​ന്മ​ദി​ന​ത്തി​ല്‍ ആ​ശം​സ​യ​റി​യി​ച്ച​ത് ഭാ​വി​യി​ല്‍ സ​ഖ്യ​മു​ണ്ടാ​കു​മെ​ന്ന​തിെൻറ സൂ​ച​ന​യാ​ണോ എ​ന്ന മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് പി​താ​വും മു​ന്‍പ്ര ധാ​ന​മ​ന്ത്രി​യു​മാ​യ എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ​യെ ക​രു​തി​യാ​കും ആ​ശം​സ​യ​റി​യി​ച്ച​തെ​ന്നാ​യി​രു​ന്നു കു​മാ​ര​സ്വാ​മി​യു​ടെ മ​റു​പ​ടി. ജെ.​ഡി.​എ​സ് ഒ​റ്റ​ക്ക് മ​ത്സ​രി​ക്കു​മെ​ന്ന്​ ക​ഴി​ഞ്ഞ ദി​വ​സം ജെ.​ഡി.​എ​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ വ്യ​ക്ത​മാ​ക്കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് കു​മാ​ര​സ്വാ​മി​യുെ​ട പ്ര​തി​ക​ര​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KumaraswamyBJP
News Summary - Kumaraswamy says BJP offered him CM’s post earlier, 'no question of seat-sharing now, will fight on our own'
Next Story