Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർണാടക...

കർണാടക ഉപതെരഞ്ഞെടുപ്പ്​; കുമാരസ്വാമിയുടെ മകനെ മത്സരിപ്പിച്ചേക്കും

text_fields
bookmark_border
Kumaraswami
cancel

ബംഗളൂരു: കർണാടകയിൽ സർക്കാർ നിലനിർത്തുന്നതിൽ പരാജയപ്പെട്ട കുമാരസ്വാമി ഉപതെരഞ്ഞെടുപ്പിൽ മകൻ നിഖിൽ കുമാരസ്വാമിയെ മത്സരിപ്പിച്ചേക്കും. നിഖിലിനെ കൃഷ്​ണരാജ പെ​ട്ടെ(കെ.ആർ പെ​ട്ടെ) നിയമസഭ മണ്ഡലത്തിൽ നിന്ന്​ മത്സരിപ്പിക്കാനാണ്​ ഉദ്ദേശിക്കുന്നത്​.

ലോക്​സഭ തെരഞ്ഞെടുപ്പിൽ മാണ്ഡ്യ മണ്ഡലത്തിൽ നിന്ന്​ മത്സരിച്ചെങ്കിലും നിഖിൽ കുമാരസ്വാമി പരാജയപ്പെട്ടിരുന്നു. കെ.ആർ പെ​ട്ടെ മണ്ഡലത്തിൽ നിന്ന്​ വിജയിച്ച ജെ.ഡി.എസ്​ എം.എൽ.എ നാരായണ ഗൗഡയെ സ്​പീക്കർ അയോഗ്യനാക്കിയതോടെയാണ്​ ഉപതെരഞ്ഞെടുപ്പ്​ നടക്കുന്നത്​.

അതേസമയം പാർട്ടി നേതാക്കളും പ്രവർത്തകരും ആഗസ്​റ്റ്​​ മൂന്നിന് യോഗം വിളിക്കാൻ തീരുമാനിച്ചിട്ടുണ്ട്​. ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട സ്ഥാനാർഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്തുകയാണ്​ പ്രധാന അജണ്ട. കുമാരസ്വാമിയുടെ അടുത്ത സഹായികളിൽപലരും കെ.ആർ പെ​ട്ടെ സീറ്റ്​ സ്വപ്​നം കാണുന്നുണ്ടെങ്കിലും മകനെ മത്സരിപ്പിക്കാനാണ്​ കുമാരസ്വാമിയുടെ നീക്കം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsKumaraswamykr petenikhil kumaraswami
News Summary - kumaraswamy preparing pitch for son to contest polls from kr pete -india news
Next Story