മോദിയും അമിത് ഷായും ആഗ്രഹിക്കുന്നുണ്ടെങ്കിൽ കുമാരസ്വാമി ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കും -ദേവഗൗഡ
text_fieldsപ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും ആഗ്രഹിക്കുന്നുണ്ടെങ്കിൽ മകൻ എച്ച്.ഡി. കുമാരസ്വാമി അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകുമെന്ന് എച്ച്.ഡി. ദേവഗൗഡ.2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നേരിടാൻ കർണാടകയിൽ ബി.ജെ.പിയും ജെ.ഡി.എസും സഖ്യമുണ്ടാക്കിയിരുന്നു.
ഊഹാപോഹങ്ങളൊക്കെ വിട്ടേക്കൂ. മോദി എന്താണ് പറഞ്ഞതെന്ന് എനിക്കറിയില്ല. കുമാരസ്വാമി മത്സരിക്കണമെന്ന് പറഞ്ഞാൽ അയാൾ എവിടെ വേണമെങ്കിലും മത്സരിക്കും. അദ്ദേഹത്തിന് ഒരു പ്രശ്നവുമില്ല. അത് മാണ്ഡ്യയോ തുംകൂറോ ബിക്കബല്ലപ്പുരയോ ആകട്ടെ. നിരവധി സീറ്റുകളിൽ മത്സരിക്കാൻ അദ്ദേഹത്തിന് ക്ഷണമുണ്ട്.-ഗൗഡ പറഞ്ഞു. കുമാരസ്വാമി ഡൽഹിയിലേക്ക് വരണോ എന്ന കാര്യം തീരുമാനിക്കേണ്ടത് മോദിയും അമിത് ഷായുമാണ്. അങ്ങനെയൊരു ചർച്ച നടന്നതായി എന്റെയറിവിലില്ല. കുമാരസ്വാമിയെ ഡൽഹിയിലേക്ക് വിളിപ്പിക്കുമെന്നതും കേന്ദ്രമന്ത്രിയാക്കുമെന്നതുമൊക്കെ ഊഹങ്ങൾ മാത്രമാണ്. എനിക്ക് മുന്നിൽ അത്തരം ചർച്ചയൊന്നും വന്നിട്ടില്ല. -ദേവഗൗഡ വ്യക്തമാക്കി.
പേരക്കുട്ടി നിഖിൽ കുമാരസ്വാമിയെ മത്സരിപ്പിക്കുന്നതിന് കുമാരസ്വാമി എതിരാണെന്നും അദ്ദേഹമാണ് തീരുമാനമെടുക്കേണ്ടതെന്നും ദേവഗൗഡ പറഞ്ഞു. മാണ്ഡ്യയിൽ മത്സരിക്കേണ്ട എന്നാണ് കുമാരസ്വാമിയുടെ ആഗ്രഹം. എന്നാൽ പാർട്ടി അണികൾ സമ്മർദം ചെലുത്തുകയാണെന്നും ദേവഗൗഡ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

