അനാവശ്യ ചെലവുകൾ വേണ്ടെന്ന് കുമാരസ്വാമി
text_fieldsബംഗളൂരു: അനാവശ്യ ചെലവുകൾ കുറക്കണമെന്ന് കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. സംസ്ഥാനത്തിെൻറ സാമ്പത്തിക ഭദ്രത ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായാണ് നിർദേശം.
വിവിധ സർക്കാർ വിഭാഗങ്ങളും ഒാഫീസുകളും ഏജൻസികളും പുതിയ കാറുകൾ വാങ്ങുന്നതിനായി നൽകുന്ന ശിപാർശകൾ പുനഃപരിശോധന നടത്തണമെന്ന് ഉദ്യോഗസ്ഥർക്ക് ഒൗദ്യോഗികമായി നൽകിയ നിർദേശത്തിൽ പറയുന്നു. അനാവശ്യ നവീകരണപ്രവർത്തനങ്ങളും കെട്ടിടങ്ങൾ പുതുക്കിപണിയുന്നതും നിരുത്സാഹപ്പെടുത്തണം.
യോഗത്തിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ലെന്ന് ജൂൺ ഒന്നിന് സംസ്ഥാനത്തെ മുഴുവൻ ഉദ്യോഗസ്ഥൻമാർക്കും നിർദ്ദേശം നൽകിയിരുന്നു. ചില ഉദ്യോഗസ്ഥർ യോഗത്തിനിെട മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് സുപ്രധാന കാര്യങ്ങളെ കുറിച്ചുള്ള ചർച്ചകളെ ബാധിക്കുന്നതായി ചൂണ്ടിക്കാണിച്ചാണ് നിർേദശം.
മെയ് 23ന് കർണാടക മുഖ്യമന്ത്രിയായി അധികാരമേറ്റ് പതിനൊന്നാമത്തെ ദിവസമാണ് സുപ്രധാനമായ ചെലവു ചുരുക്കൽ നിർദേശം കൊണ്ടു വന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
