Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലോക്​സഭാ...

ലോക്​സഭാ തെരഞ്ഞെടുപ്പിൽ സഖ്യത്തെ രാഹുൽ ഗാന്ധി നയിക്കണം- കുമാരസ്വാമി

text_fields
bookmark_border
ലോക്​സഭാ തെരഞ്ഞെടുപ്പിൽ സഖ്യത്തെ രാഹുൽ ഗാന്ധി നയിക്കണം- കുമാരസ്വാമി
cancel

ന്യൂഡൽഹി: 2019 ലോക്​സഭാ തെരഞ്ഞെടുപ്പിൽ മഹാസഖ്യത്തെ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി നയിക്കണമെന്ന്​ കർണാടക മുഖ്യമന്ത്രി എച്ച്​.ഡി കുമാരസ്വാമി. മഹാസഖ്യത്തെ ജനങ്ങൾ സ്വീകരിക്കും. രാഹുൽ വളരെ നിഷ്​കളങ്കനായ രാഷ്​ട്രീയ പ്രവർത്തകനാണെന്നും കുമാരസ്വാമി പറഞ്ഞു. പാർട്ടിയെ പിന്തുണച്ച കോൺഗ്രസിനെ തിരിച്ചും പിന്തുണക്കുകയെന്നത്​ തങ്ങളുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കർണാടകയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ അഞ്ച് സീറ്റുകളില്‍ രണ്ട് നിയസഭാ സീറ്റും രണ്ട് ലോക്‌സഭാ സീറ്റും കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചിരുന്നു.

ഉപതെരഞ്ഞെടുപ്പിലെ വിജയം 2019 ലെ വിജയത്തിലേക്കുള്ള ആദ്യ പടിയാണ്​. ലോക്​സഭാ തെരഞ്ഞെടുപ്പിലും ജെ.ഡി(എസ്​)- കോൺഗ്രസ്​ സഖ്യമായി മത്സരിക്കും. ലോക്​സഭാ തെരഞ്ഞെടുപ്പിൽ 28 സീറ്റുകൾ നേടുക എന്നതാണ്​ ലക്ഷ്യമിടുന്നത്​. ജനപിന്തുണ നേടുന്നതിനായി അവർക്ക്​ ഉപകാരപ്രദമായ പദ്ധതികൾ കൊണ്ടുവരും. ഇത്​ വിജയിച്ച സന്തോഷത്തിലുള്ള വെറും വാഗ്​ദാനമല്ല. ഇൗ വിജയം ജനങ്ങൾ തങ്ങളിലർപ്പിച്ച ആത്​മവിശ്വാസമാണ്​ പ്രതിഫലിപ്പിക്കുന്നതെന്നും കുമാരസ്വാമി വാർത്താസമ്മേളത്തിൽ പറഞ്ഞു.

ബി.ജെ.പിയുടെ സിറ്റിങ് സീറ്റായ ബെല്ലാരി രണ്ട് ലക്ഷത്തിലേറെ വോട്ടി​​​െൻറ വന്‍ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് നേതാവ് ഉഗ്രപ്പ തിരിച്ചു പിടിച്ചത്‌. യെദ്യൂരപ്പയുടെ തട്ടകവുമായ ശിവമോഗയില്‍ വെറും 47000 വോട്ടുകള്‍ക്കാണ് ബി.ജെ.പി ആശ്വാസ ജയം നേടിയത്​. ബി.എസ് യെദ്യൂരപ്പയുടെ മകന്‍ ബി.വൈ രാഘവേന്ദ്രയാണ് വിജയിച്ചത്. 2014ല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന ബി.എസ് ​െയദ്യൂരപ്പ മൂന്നുലക്ഷത്തിലധികം വോട്ടിൈൻറ ഭൂരിപക്ഷത്തിന് വിജയിച്ച മണ്ഡലമാണ് ശിവമോഗ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressmalayalam newsKumaraswamiRahul Gandhi
News Summary - Kumaraswami press meet-indi news
Next Story