ബംഗളൂരു: കർണാടകയിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നതിനിടെ തന്‍റെ നേതാവിനോടുള്ള കൂറ് പ്രകടിപ്പിച്ചുകൊണ്ട് വേറിട്ടൊരു സത്യപ്രതിജ്ഞ. ഹൈദരാബാദ് കർണാടക മേഖലയിലെ മാൻവി മണ്ഡലത്തിൽ നിന്നും വിജയിച്ച ജെ.ഡി.എസ് എം.എൽ.എ രാജ വെങ്കടപ്പയാണ് തന്‍റെ നേതാവിനോടുള്ള അനിഷേധ്യമായ കൂറ് പ്രകടിപ്പിച്ചുകൊണ്ട് കുമാരസ്വാമിയുടെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തത്.
രാജ വെങ്കടപ്പ നായക് രാജ അന്പണ്ണ നായക് 15,815 വോട്ടുകളുടെ വ്യത്യാസത്തിലാണ് കോണ്‍ഗ്രസിലെ ഡോ.തനുശ്രീയെ തോൽപ്പിച്ചത്.