Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകുമാർ വിശ്വാസ്​...

കുമാർ വിശ്വാസ്​ പാർട്ടി​െയ പിളർത്താൻ ശ്രമിക്കുന്നവൻ​: ആപ്​ നേതാവ്​

text_fields
bookmark_border
കുമാർ വിശ്വാസ്​ പാർട്ടി​െയ പിളർത്താൻ ശ്രമിക്കുന്നവൻ​: ആപ്​ നേതാവ്​
cancel

ന്യൂഡൽഹി: ആം ആദ്​മി പാർട്ടിയെ പിളർത്താനും അരവിന്ദ്​ ​െകജ്​രിവാൾ നയിക്കുന്ന ഡൽഹി സർക്കാറിനെ താഴെയിറക്കാനും ശ്രമിക്കുന്നതിൽ പ്രധാനിയാണ്​ കുമാർ വിശ്വാസെന്ന്​ ഡൽഹി മന്ത്രി ഗോപാൽ റായ്​. ഫേസ്​ ബുക്ക്​ ലൈവിലൂ​െടയാണ്​ മുതിർന്ന ആപ്​ നേതാവി​​​​െൻറ വിശദീകരണം. പാർട്ടിയു​െട മൂന്ന്​ രാജ്യസഭാ സീറ്റുകളിൽ ഒന്നു പോലും കുമാർ വിശ്വാസിന്​ നൽകാതിരുന്നതെന്ന്​ എന്തുകൊണ്ടാണ്​ എന്ന്​ വ്യക്​തമാക്കുകയായിരുന്നു മന്ത്രി. 

കുമാർ വിശ്വാസ്​ നിരന്തരം ആരോപണങ്ങൾ ഉന്നയിച്ചത്​ പാർട്ടിക്ക്​ കളങ്കം വരുത്തി​. ആപ്പ്​ എം.എൽ.എമാരെ ചാക്കിട്ടുപിടിക്കാൻ ബി.ജെ.പി യോഗം ചേർന്നത്​ കുമാർ വിശ്വാസി​​​​െൻറ വീട്ടിലായിരുന്നെന്നും റായ്​ ആരോപിച്ചു.

ഇങ്ങനെ ഒരാളെ എങ്ങനെയാണ്​ രാജ്യസഭയിലേക്ക്​ അയക്കുക. അദ്ദേഹം സഭയിൽ പാർട്ടിയു​െട വാക്​താവാകുമോ? എന്നും മന്ത്രി ചോദിച്ചു. കോൺഗ്രസിൽ നിന്ന്​ വന്ന ഒരാളുൾപ്പെ​െട രണ്ട്​ അപരിചിതർക്ക്​ സീറ്റ്​ നൽകാൻ എന്തുകൊണ്ട്​ പാർട്ടി തീരുമാനിച്ചു എന്നതി​​​​െൻറ വിശദീകരണം പാർട്ടി ​പ്രവർത്തകർക്ക്​ നൽകുകയായിരുന്ന മന്ത്രി. 

അരവിന്ദ്​ കെജ്​രിവാളിനെയും പാർട്ടി നേതാക്കളെയും പിന്നിൽ നിന്ന്​ കുത്തുകയാണ്​ കുമാർ വിശ്വാസെന്ന്​ നേര​െത്തയും ആരോപണമുയർന്നിരുന്നു. വിശ്വാസ്​ ബി.ജെ.പിയോട്​ അടുക്കുകയാണെന്നും അവർക്കുവേണ്ടി പാർട്ടിയെ തകർക്കുന്നവെന്നുമായിരുന്നു പാർട്ടി നേതാക്കളുടെ അടക്കം പറച്ചിൽ. വിശ്വാസിനെതിരെ ഒാഖ്​ല എം.എൽ.എയായ അമാനത്തുല്ല ഖാനായിരുന്നു നേരത്തെ പരസ്യമായി നിലപാടെടുത്തത്​. കുമാർ വിശ്വാസ്​ വിശ്വാസവഞ്ചകനാണെന്നായിരുന്നു ഖാ​​​​െൻറ ആരോപണം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aapArvind Kejriwalkumar vishwasdelhi govtmalayalam newsRajyasabha Seat
News Summary - Kumar Vishwas Tried To Pull Down Government: AAP Takes Its Attack Public- India News
Next Story