Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകുമാർ വിശ്വാസ്​...

കുമാർ വിശ്വാസ്​ ബി.​െജ.പിയിലേക്കെന്ന വാർത്ത നിഷേധിച്ച്​ ആം ആദ്​മി പാർട്ടി

text_fields
bookmark_border
കുമാർ വിശ്വാസ്​ ബി.​െജ.പിയിലേക്കെന്ന വാർത്ത നിഷേധിച്ച്​ ആം ആദ്​മി പാർട്ടി
cancel

ന്യൂഡൽഹി: മുതിർന്ന ​േനതാവ് കുമാർ വിശ്വാസ്​ ബി.​െജ.പിയിൽ ചേരുന്നുവെന്ന വാർത്ത നിഷേധിച്ച് ആം ആദ്​മി പാർട്ടി. വരുന്ന ഉത്തർപ്രദേശ്​ നിയമസഭാ തെരഞ്ഞെടുപ്പിൽ  ബി.​െജ.പി സ്​ഥാനാർഥിയായി കുമാർ വിശ്വാസ് മത്​സരിക്കുമെന്നാണ്​ വാർത്ത വന്നത്. എന്നാൽ വാർത്തയെ പരിഹസിച്ച്​ കുമാർ വിശ്വാസ് തന്നെ രംഗത്തെത്തി.  ‘പ്രധാനമന്ത്രി ടി.ഡി.പിയിൽ ചേരുന്നു. ഇനി ഇൗ വാർത്ത പ്രചരിപ്പിക്കൂ’ എന്നാണ്​ സംഭവത്തെകുറിച്ച്​ അന്വേഷിച്ച മാധ്യമപ്രവർത്തക​​െൻറ ചോദ്യത്തിന്​ അദ്ദേഹം ട്വീറ്റ്​ ചെയ്തത്. പഞ്ചാബിലെ ആം ആദ്​മി പാർട്ടിയു​െട തെരഞ്ഞെടുപ്പ്​ പ്രചരണത്തിൽ നിർണായക സ്​ഥാനം വഹിക്കുന്നത്​ കുമാർ വിശ്വാസാണ്​.

കുമാർ വിശ്വാസി​​െൻറ സഹപാഠിയായിരുന്ന ഡൽഹി ഉപമുഖ്യമന്ത്രി മനീഷ്​ സിസോദിയയും ഇത്തരം അസംബന്ധ വാർത്തകളെ പുച്ഛിച്ചു തള്ളുന്നുവെന്ന്​ ട്വീറ്റ്​ ചെയ്​തു. ‘പ്രധാനമന്ത്രി കോൺഗ്രസിൽ ചേരുന്നുവെന്ന്​ ത​​െൻറ ​ൈകയിൽ വിവരമുണ്ട്​. അദ്ദേഹം രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്​ച നടത്തി​ എന്നായിരുന്നു സോദിയയുടെ ട്വീറ്റ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aapkumar vishwasBJP
News Summary - Kumar Vishwas joining BJP? Aam Aadmi Party rubbishes report
Next Story