Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗായകൻ കുമാർ സാനുവിന് കോവിഡ് സ്ഥിരീകരിച്ചു
text_fieldsbookmark_border
ന്യൂഡൽഹി: ഗായകൻ കുമാർ സാനുവിന് കോവിഡ് സ്ഥിരീകരിച്ചു. രോഗവിവരം അദ്ദേഹവുമായുള്ള അടുത്ത വൃത്തങ്ങൾ ഫേസ്ബുക്ക് പേജിലൂടെ അറിയിക്കുകയായിരുന്നു.
നിർഭാഗ്യവശാൽ സാനുവിന് കോവിഡ് പോസിറ്റീവായി. അദ്ദേഹത്തിെൻറ ആരോഗ്യത്തിനായി പ്രാർഥിക്കണമെന്നും ബന്ധപ്പെട്ടവർ കുറിച്ചു.
ഒക്ടോബർ 20ന് പിറന്നാൾ ആഘോഷിക്കാനായി ലോസ് ആഞ്ചലസിലേക്ക് പോകാനിരിക്കുകയായിരുന്നു അദ്ദേഹം. ഭാര്യയും മക്കളും ലോസ് ആഞ്ചലസിലാണ് താമസം. ഒക്ടോബർ 14ന് പോകാനിരുന്ന അദ്ദേഹം ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് യാത്ര നീട്ടിവെക്കുകയായിരുന്നു.
നിലവിൽ മുംബൈയിലെ വസതിയിൽ കോവിഡ് മാനനണ്ഡങ്ങൾ പാലിച്ച് നിരീക്ഷണത്തിൽ കഴിയുകയാണ് അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

