Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകുൽഭൂഷൺ ജാദവിന്​ നീതി...

കുൽഭൂഷൺ ജാദവിന്​ നീതി ഉറപ്പാക്കണമെന്ന്​ സുഹൃത്തുക്കൾ

text_fields
bookmark_border
കുൽഭൂഷൺ ജാദവിന്​ നീതി ഉറപ്പാക്കണമെന്ന്​ സുഹൃത്തുക്കൾ
cancel

മുംബൈ: ഇന്ത്യൻ ചാരനെന്ന പേരിൽ പാകിസ്താൻ ജയിലിലടക്കുകയും വധശിക്ഷക്ക് വിധിക്കുകയും ചെയ്ത കുൽഭൂഷൺ ജാദവിന് നീതി ഉറപ്പാക്കണമെന്ന് സുഹൃത്തുക്കൾ. ദാവൂദ് ഇബ്രാഹിമിനെ പോലുളള ക്രമിനലുകൾക്കും തീവ്രവാദികൾക്കുമെതിരെ ഇന്ത്യ നിരവധി തെളിവുകൾ നിരത്തിയിട്ടും പാകിസ്താൻ നടപടി എടുക്കുന്നില്ല. എന്നാൽ കൽഭൂഷണെതുരെ അന്യായ നടപടിയാണ് എടുത്തിരിക്കുന്നു. അദ്ദേഹത്തെ ജയിൽമോചിതനാക്കി തിരിച്ചെത്തിക്കാൻ സർക്കാർ നടപടിയെടുക്കണമെന്നും മുംബൈയിലുള്ള കുൽഭൂഷന്‍റെ സുഹൃത്തുക്കൾ പറഞ്ഞു.

മുംബൈയിലാണ് കുൽഭൂഷൺ ജനിച്ചു വളർന്നത്.അദ്ദേഹത്തി​െൻറ പിതാവ് പൊലീസ് ഉദ്യോഗസ്ഥനായിരുന്നു. കോളജ് വിദ്യാഭ്യാസത്തിനു ശേഷം കുൽഭൂഷ​െൻറ കുടുംബം അന്തേരിയിലേക്കും പിന്നീട് പോവൈയിലേക്കും മാറുകയായിരുന്നു. നേവിയിൽ നിന്നും വിരമിച്ച ശേഷം ബിസിനസ് ചെയ്യുന്നതിന് വേണ്ടിയാണ് വിദേശത്തേക്ക് പോയതെന്നും സുഹൃത്തുക്കൾ പറഞ്ഞു. ഭാര്യയും രണ്ടു കുട്ടികളും മാതാപിതാക്കളുമടങ്ങുന്ന കുൽഭൂഷ​െൻറ കുടുംബം ഇപ്പോൾ പൂണെയിലാണുള്ളത്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:spyKulbhushan Jadhavnaval officer
News Summary - Kullbhushanan Jadhav
Next Story