Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുൽഗാമിൽ ഏറ്റുമുട്ടൽ: മൂന്ന്​ ജെയ്​ഷെ മുഹമ്മദ്​ ഭീകരരെ കൊന്നു

text_fields
bookmark_border
army
cancel

ജമ്മുകശ്​മീർ: ജമ്മുകശ്​മീരിലെ കുൽഗാമിൽ തിങ്കളാഴ്​ച നടന്ന ഏറ്റുമുട്ടലിൽ മൂന്ന്​ ജെയ്​ഷെ മുഹമ്മദ്​ ഭീകരർ കൊ ല്ലപ്പെട്ടു. കുൽഗാം സ്വദേശിയായ റഖീബ്​ അഹമ്മദ്​ ഷെയ്​ഖ്​, പാകിസ്​താനിൽ നിന്നുള്ള വലീദ്​, നുമാൻ എന്നീ ഭീകരരെയാണ്​ കൊലപ്പെടുത്തിയത്​. ഇതിൽ വലീദ്​, നുമാൻ എന്നിവർ ജെയ്​ഷെ മുഹമ്മദി​​െൻറ ഉന്നത കമാൻറർമാരാണ്​.

സി.ആർ.പിഎഫ്​, രാഷ്​ട്രീയ റൈഫിൾസ്​, ജമ്മുകശ്​മീർ പൊലീസ്​ എന്നിവർ സംയുക്തമായി കുൽഗാം ജില്ലയിലെ തരിഗാമിൽ നടത്തിയ തെരച്ചിലിനിടയിലാണ്​ ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്​. ഇവിടെ നിന്ന്​ റൈഫിൾ ഉൾപ്പെടെയുള്ള ആയുധങ്ങളും സ്​ഫോടക വസ്​തുക്കളും പിടിച്ചെടുത്തിട്ടുണ്ട്​.

കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിൽ ജമ്മുകശ്​മീർ ഡി.എസ്​.പി അമൻ കുമാർ താക്കൂറും ഒരു സൈനികനും വീരമൃത്യു വരിച്ചിരുന്നു. മേജർ ഉൾപ്പെടെ രണ്ട്​ ജവാൻമാർക്ക്​ പരിക്കേറ്റിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - kulgam encounter; two of the three jem terrorists killed were top commanders from pakistan -india news
Next Story