Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകുൽദീപ്​ നയാർ:...

കുൽദീപ്​ നയാർ: ‘മാധ്യമ’ത്തി​െൻറ വഴികാട്ടി

text_fields
bookmark_border
കുൽദീപ്​ നയാർ: ‘മാധ്യമ’ത്തി​െൻറ വഴികാട്ടി
cancel

മാധ്യമത്തി​​​​െൻറ രൂപവത്​കരണഘട്ടം തൊ​േട്ട രക്ഷാധികാരിയായി കൂടെയുണ്ടായിരുന്നു കുൽദീപ്​ നയാർ. പത്രത്തി​​​​െൻറ പ്രകാശനകർമം നിർവഹിച്ചതും അദ്ദേഹ​ം തന്നെ. വളർച്ചയുടെ ഒാരോ ഘട്ടത്തിലും ത​​​​െൻറ സ്വന്തം പത്രത്തി​​​​െൻറ മുന്നേറ്റം സ്വകാര്യ അഹങ്കാരമായി അദ്ദേഹം കൊണ്ടുനടന്നു. 30ാം വാർഷികം ആഘോഷിക്കുന്ന സന്തോഷം ‘മാധ്യമം’ അറിയിച്ചപ്പോൾ ഗൃഹാതുരതയോ​െട അദ്ദേഹം പ്രതികരിച്ചതിങ്ങനെ: 

‘‘തുടങ്ങാനിരിക്കുന്ന പത്രത്തി​​​​െൻറ സ്വഭാവമെന്തായിരിക്കണമെന്ന് ‘മാധ്യമ’ത്തി​​​​െൻറ പ്രവര്‍ത്തകര്‍ അഭിപ്രായം തേടിയപ്പോള്‍ ഞാന്‍ പറഞ്ഞു: ദിനപത്രത്തെ ജമാഅത്തി​​​​െൻറ ജിഹ്വയാക്കരുത്. ഒരു വര്‍ത്തമാനപത്രമായി കൊണ്ടുനടത്തുക. അത് എല്ലാവരുടെതുമായിരിക്കണം. ഏതെങ്കിലും പ്രത്യേകവിഭാഗത്തി​​​​െൻറ പ്രചാരണോപാധിയാക്കരുത്. ഈ ആത്മവിശ്വാസമാണ് അവരെ മുന്നോട്ടു നയിച്ചതെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഒരു വൃത്താന്ത ദിനപത്രം തികവോടെ അവര്‍ ഏറ്റെടുത്തു നടത്തി. മുസ്​ലിം സമുദായത്തിനു പുറത്തുള്ളയാളെയാണ് അവര്‍ ആദ്യ പത്രാധിപരായി കൊണ്ടുവന്നത്. അദ്ദേഹത്തിന് എല്ലാവിധ സ്വാതന്ത്ര്യവും നല്‍കി. ഈയൊരു സമീപനം പത്രത്തി​​​​െൻറ വളര്‍ച്ചക്ക് ഏറെ ഉപകരിച്ചിട്ടുണ്ട്.... 

‘‘...വാര്‍ത്തകളെ ലിംഗ, ജാതി, മത പക്ഷപാതമില്ലാതെ നേര്‍ക്കുനേര്‍ സമീപിക്കാവുന്ന സത്യസന്ധത ദിനപത്രത്തിന് കാഴ്ചവെക്കാനാവുമെന്ന ആത്മവിശ്വാസം പകര്‍ന്നു നല്‍കിയതാണ് ‘മാധ്യമ’ത്തി​​​​െൻറ വ്യതിരിക്തത. ഇതാണ് പത്രത്തെ വളര്‍ത്തിയത്. കേരളീയന്​ വാര്‍ത്തകളറിയാന്‍ വെളുപ്പാന്‍ കാലത്ത് ഏതു പത്രവും വാങ്ങാവുന്നതേയുള്ളൂ. വാര്‍ത്തകളുടെ തെരഞ്ഞെടുപ്പിലും അവതരണത്തിലും ഓരോരുത്തര്‍ക്കും സ്വന്തം മാനദണ്ഡങ്ങളുണ്ട്. പല പാര്‍ട്ടികളും വിഭാഗങ്ങളും വര്‍ത്തമാനപത്രങ്ങള്‍ തുടങ്ങാറുണ്ട്. അവര്‍ക്കൊക്കെ അതുവഴി പലതും വില്‍ക്കാനുണ്ടാകും. എന്നാല്‍, ഈ പത്രത്തിന് അത്തരത്തിലുള്ള വാണിജ്യതാല്‍പര്യങ്ങളില്ല. ഇത് ഏതെങ്കിലും കക്ഷിത്വമോ ജാതിമത പരിഗണനകളുള്ള വിഭാഗമോ നടത്തുന്നതല്ല. ഏതു പത്രവും വളരുന്നതും തളരുന്നതും അതിനു പിന്നിലുള്ളവരുടെ മികവനുസരിച്ചിരിക്കും. അതുകൊണ്ടാണ് ‘മാധ്യമ’ത്തി​േൻറത് വളര്‍ച്ചയാണെന്ന് പറയുന്നത്. 

‘‘30 വര്‍ഷം, നീണ്ട ഒരു കാലയളവു തന്നെയാണ്. ധാര്‍മികതക്കും അധാര്‍മികതക്കുമിടയില്‍, നല്ലതിനും ചീത്തക്കുമിടയിലുള്ള നേരിയ നൂല്‍പ്പാലത്തിലൂടെയുള്ള പ്രയാണത്തില്‍ പത്രം എന്നും നന്മയുടെയും ധാര്‍മികതയുടെയും വഴി തെരഞ്ഞെടുത്തു എന്നത് എടുത്തുപറയേണ്ടതാണ്’’.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamamkuldeep nayyarmalayalam news
News Summary - Kuldeep nayyar relationship with madhyamam-Kerala news
Next Story