Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകുല്‍ഭൂഷണിന്റെ...

കുല്‍ഭൂഷണിന്റെ ഭാര്യയുടെ താലിമാല വരെ അഴിപ്പിച്ചു; പാകിസ്താനെതിരെ ഇന്ത്യ

text_fields
bookmark_border
കുല്‍ഭൂഷണിന്റെ ഭാര്യയുടെ താലിമാല വരെ അഴിപ്പിച്ചു; പാകിസ്താനെതിരെ ഇന്ത്യ
cancel

ന്യൂ​ഡ​ൽ​ഹി: ചാ​ര​വൃ​ത്തി​യു​ടെ പേ​രി​ൽ വ​ധ​ശി​ക്ഷ​ വി​ധി​ക്ക​പ്പെ​ട്ട്​ പാ​കി​സ്​​താ​ൻ ജ​യി​ലി​ൽ ക​ഴി​യു​ന്ന മു​ൻ നാ​വി​ക ഉ​ദ്യോ​ഗ​സ്​​ഥ​ൻ കു​ൽ​ഭൂ​ഷ​ൺ ജാ​ദ​വി​നെ (47) കാ​ണാ​ൻ മാ​താ​വി​നും ഭാ​ര്യ​ക്കും അ​വ​സ​രം ന​ൽ​കി​യ രീ​തി​യി​ൽ ക​ടു​ത്ത പ്ര​തി​ഷേ​ധ​വു​മാ​യി ഇ​ന്ത്യ. ര​ണ്ടു ഭ​ര​ണ​കൂ​ട​ങ്ങ​ളും മു​ൻ​കൂ​ട്ടി​യു​ണ്ടാ​ക്കി​യ ധാ​ര​ണ ലം​ഘി​​ക്കു​ക​യും അ​വ​മ​തി​ക്കു​ക​യും ചെ​യ്​​തു​വെ​ന്ന്​ ഇ​ന്ത്യ കു​റ്റ​പ്പെ​ടു​ത്തി.


ക്രി​സ്​​മ​സ്​ ദി​ന​ത്തി​ലാ​ണ്​ ഇ​സ്​​ലാ​മാ​ബാ​ദി​ലെ വി​ദേ​ശ​കാ​ര്യാ​ല​യ​ത്തി​ൽ മാ​താ​വ്​ അ​വ​ന്തി ജാ​ദ​വ്, ഭാ​ര്യ ചേ​ത​ൻ​കു​ൾ എ​ന്നി​വ​ർ​ക്ക്​ ജാ​ദ​വി​നെ കാ​ണാ​ൻ പാ​ക്​ അ​ധി​കൃ​ത​ർ അ​വ​സ​ര​ം ഒ​രു​ക്കി​യ​ത്. എ​ന്നാ​ൽ, ഒ​രു ചി​ല്ലു​മ​റ​ക്ക്​ ഇ​രു​വ​ശ​വും ഇ​രു​ത്തി, ഇ​ൻ​റ​ർ​കോ​മി​ലൂ​ടെ സം​സാ​രി​ക്കാ​ൻ മാ​ത്ര​മാ​ണ്​ അ​നു​വ​ദി​ച്ച​ത്. കൈ ​തൊ​ടാ​ൻ​പോ​ലും അ​വ​സ​ര​മി​ല്ലാ​തെ ഇ​ത്ത​ര​ത്തി​ൽ 45 മി​നി​റ്റ്​​ കൂ​ടി​ക്കാ​ഴ്​​ച​യാ​ണ്​ ന​ട​ന്ന​ത്. 

ഇ​ത്ത​ര​മൊ​രു കൂ​ടി​ക്കാ​ഴ്​​ച അ​നു​വ​ദി​ച്ച​ത്​ ശ​രി​ക്കു​പ​റ​ഞ്ഞാ​ൽ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കു​ന്ന ഒ​ന്നാ​യി മാ​റു​ക​യാ​ണ്​ ചെ​യ്​​ത​തെ​ന്ന്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്​​താ​വ്​ ര​വീ​ഷ്​​കു​മാ​ർ കു​റ്റ​പ്പെ​ടു​ത്തി. പാ​ക്​ അ​ധി​കൃ​ത​ർ മോ​ശം രീ​തി​യി​ൽ പെ​രു​മാ​റി. ഇ​രു​വ​രും വേ​ഷം മാ​റ്റാ​ൻ നി​ർ​ബ​ന്ധി​ത​രാ​യി. മാ​തൃ​ഭാ​ഷ​യാ​യ മ​റാ​ത്തി​യി​ൽ സം​സാ​രി​ക്കാ​ൻ മാ​താ​വി​നെ അ​നു​വ​ദി​ച്ചി​ല്ല. ഭാ​ര്യ താ​ലി​യും ക​മ്മ​ലും ഉൗ​രേ​ണ്ടി വ​ന്നു. പൊ​ട്ട്​ മാ​റ്റേ​ണ്ടി വ​ന്നു. സു​ര​ക്ഷ​യു​ടെ പേ​രി​ൽ സാം​സ്​​കാ​രി​ക​വും മ​ത​പ​ര​വു​മാ​യ വൈ​കാ​രി​ക​​ത​ക​ളെ കു​ത്തി​നോ​വി​ച്ചു. ഭാ​ര്യ​യു​ടെ ചെ​രി​പ്പ്​ തി​രി​ച്ചു​കൊ​ടു​ത്തി​ല്ല. 
 

KulbhushanJadhav wife


ഇ​സ്​​ലാ​മാ​ബാ​ദി​ൽ​നി​ന്ന്​ ഡ​ൽ​ഹി​യി​ൽ മ​ട​ങ്ങി​യെ​ത്തി​യ ഭാ​ര്യ​യും മാ​താ​വും വി​ദേ​ശ​കാ​ര്യ മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ്, സ​ഹ​മ​ന്ത്രി​മാ​രാ​യ എം.​ജെ. അ​ക്​​ബ​ർ, വി.​കെ. സി​ങ്​ എ​ന്നി​വ​രു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്​​ച​ക്കു ശേ​ഷ​മാ​യി​രു​ന്നു വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​​െൻറ വി​ശ​ദീ​ക​ര​ണം. ര​ണ്ടു രാ​ജ്യ​ങ്ങ​ളു​മാ​യി ഉ​ണ്ടാ​ക്കി​യ പ​ര​സ്​​പ​ര ധാ​ര​ണ ഇൗ ​കൂ​ടി​ക്കാ​ഴ്​​ച​യി​ൽ ലം​ഘി​ച്ചു​വെ​ന്ന്​ ര​വീ​ഷ്​​കു​മാ​ർ വി​ശ​ദീ​ക​രി​ച്ചു. എ​ന്നാ​ൽ, പാ​കി​സ്​​താ​ൻ കാ​ണി​ച്ച വ​ലി​യൊ​രു അ​നു​ക​മ്പ​യാ​ണ്​ കൂ​ടി​ക്കാ​ഴ്​​ച​ക്കു​ള്ള അ​നു​മ​തി​യെ​ന്ന്​ പാ​ക്​ വി​ദേ​ശ​കാ​ര്യാ​ല​യം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഭാ​ര്യ​യും മാ​താ​വു​മാ​യി കൂ​ടി​ക്കാ​ഴ്​​ച​ക്ക്​ അ​വ​സ​രം ന​ൽ​കി​യ​തി​ന്​ പാ​ക്​ അ​ധി​കൃ​ത​ർ​ക്ക്​ ജാ​ദ​വ്​ ന​ന്ദി​പ​റ​യു​ന്ന വി​ഡി​യോ​വും പാ​കി​സ്​​താ​ൻ പു​റ​ത്തു​വി​ട്ടു. എ​ന്നാ​ൽ, ഇൗ ​വി​ഡി​യോ​പോ​ലും ജാ​ദ​വി​​െൻറ ദുഃ​സ്​​ഥി​തി വ്യ​ക്​​ത​മാ​ക്കു​ന്നു​ണ്ടെ​ന്ന്​ ഇ​ന്ത്യ പ്ര​തി​ക​രി​ച്ചു. വ​ലി​യൊ​രു സം​ഘ​ർ​ഷ​ത്തി​ലാ​ണെ​ന്ന്​ അ​ദ്ദേ​ഹ​ത്തി​​െൻറ മു​ഖം വ്യ​ക്​​ത​മാ​ക്കു​ന്നു​വെ​ന്ന്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്​​താ​വ്​ ര​വീ​ഷ്​​കു​മാ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:islamabadKulbhushan Jadhavmalayalam newsIndia- pakistan
News Summary - Kulbhushan Jadhav Wife And Mother Had To Change clothes For Meeting: India- India news
Next Story