Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകുൽഭൂഷൺ ജാദവ്​ കേസ്​:...

കുൽഭൂഷൺ ജാദവ്​ കേസ്​: പാക്​ സർക്കാർ ഒാർഡിനൻസ്​ അവതരിപ്പിച്ചു

text_fields
bookmark_border
കുൽഭൂഷൺ ജാദവ്​ കേസ്​: പാക്​ സർക്കാർ ഒാർഡിനൻസ്​ അവതരിപ്പിച്ചു
cancel

ഇസ്​ലാമാബാദ്​: ഇന്ത്യൻ തടവുകാരൻ കുൽഭൂഷൺ ജാദവിന്​ വധശിക്ഷ വിധിച്ചതിനെ തുടർന്ന്​ അന്താരാഷ്​ട്ര നീതിന്യായ കോടതിയിലുണ്ടായ (​െഎ.സി.ജെ) നിയമപോരാട്ടങ്ങളുടെ തുടർനടപടിയായി പാകിസ്​താൻ സർക്കാർ ദേശീയ അസംബ്ലിയിൽ ഒാർഡിനൻസ്​ അവതരിപ്പിച്ചു. ഇൻറർനാഷനൽ കോർട്ട്​ ​ഒാഫ്​ ജസ്​റ്റിസ്​ റിവ്യൂ ആൻഡ്​ റീകൺസിഡറേഷൻ ഒാർഡിനൻസ്​ പ്രകാരം പട്ടാള കോടതി വധശിക്ഷ വിധിക്കുന്നവർക്ക്​ 60 ദിവസത്തിനകം ഇസ്​ലാമാബാദ്​ ഹൈകോടതിയെ സമീപിക്കാം.

റിട്ട. നാവികസേന ഒാഫിസറായ കുൽഭൂഷണിന്​ വധശിക്ഷ വിധിച്ചതിനെ തുടർന്ന്​ ഇന്ത്യയാണ്​ െഎ.സി.ജെയെ സമീപിച്ചത്​. കോൺസുലർ സേവനവും അപ്പീൽ അവസരവും ലഭ്യമാക്കുന്നില്ലെന്നായിരുന്നു ഇന്ത്യയുടെ പരാതി. പുനഃപരിശോധന സൗകര്യം ഒരുക്കണമെന്ന്​ ​െഎ.സി.ജെ ഉത്തരവിട്ട സാഹചര്യത്തിലാണ്​ പാക്​ സർക്കാർ നടപടി. കുൽഭൂഷണിന്​ നിയമ സഹായം ലഭ്യമാക്കണമെന്ന്​ ആവശ്യപ്പെട്ട്​ കഴിഞ്ഞയാഴ്​ച പാകിസ്​താൻ ഇസ്​ലാമാബാദ്​ ഹൈകോടതിയെ സമീപിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kulbhushan Jadhav
News Summary - Kulbhushan Jadhav Case Update
Next Story