ഇസ്ലാമാബാദ്: തീവ്രവാദം, ചാരവൃത്തി എന്നീ കുറ്റങ്ങൾ ചുമത്തപ്പെട്ട് വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ഇന്ത്യൻ നേവി മുൻ ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിനായി (55) ഇന്ത്യ അഭിഭാഷകനെ നിയോഗിച്ചില്ലെന്ന് പാകിസ്താൻ.
ഇസ്ലാമാബാദ് ഹൈകോടതിയിൽ ചൊവ്വാഴ്ചയാണ് നിയമമന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ജാദവിന് അഭിഭാഷകനെ നിയോഗിക്കാൻ ഒക്േടാബർ ആറുവെരയാണ് കോടതി സമയം നൽകിയിരുന്നത്.
അതേസമയം, സ്വതന്ത്രവും സുതാര്യവുമായ വിചാരണ ഉറപ്പുവരുത്താൻ ജാദവിനായി ഇന്ത്യക്കാരനായ അഭിഭാഷകനെ അനുവദിക്കണമെന്ന വിദേശകാര്യ മന്ത്രാലയത്തിെൻറ ആവശ്യം പാകിസ്താൻ തള്ളിയിരുന്നു. ഇന്ത്യ അഭിഭാഷകനെ നിേയാഗിക്കാൻ പരാജയപ്പെട്ടതായും കോടതി ജാദവിനായി അഭിഭാഷകനെ നിയോഗിക്കണമെന്നുമുള്ള അപേക്ഷ നിയമമന്ത്രാലയം ഹൈേകാടതി ചീഫ് ജസ്റ്റിസ് അത്താർ മിനല്ലാഹ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിെൻറ മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്.
ഇന്ത്യയുടെ അംഗീകാരമില്ലാതെ കോടതി ജാദവിന് അഭിഭാഷകനെ ഏർപ്പെടുത്തിയാൽ പരിണിത ഫലം എന്തായിരിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറ്റോണി ജനറലിനോട് ചോദിച്ചു. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവിനെ മാനിക്കുന്നതായിരിക്കുമോ ഇത്തരമൊരു നിയമനമെന്നും കോടതി ചോദിച്ചു.
തുടർന്ന് കേസ് നവംബർ ഒമ്പതിലേക്ക് മാറ്റി.
2017 ഏപ്രിലിൽ പാകിസ്താൻ പട്ടാള കോടതി ജാദവിനെ വധശിക്ഷക്ക് വിധിച്ചതിനെ തുടർന്ന് ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുകയും പുനർവിചാരണക്കുള്ള ഉത്തരവ് സ്വന്തമാക്കുകയുമായിരുന്നു.