Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകുൽഭൂഷൺ ജാദവി​െൻറ...

കുൽഭൂഷൺ ജാദവി​െൻറ ശിക്ഷ: രാജ്യാന്തര കോടതി വിധി നാളെ

text_fields
bookmark_border
കുൽഭൂഷൺ ജാദവി​െൻറ ശിക്ഷ: രാജ്യാന്തര കോടതി വിധി നാളെ
cancel

ന്യൂഡൽഹി: ചാരപ്രവർത്തനം നടത്തിയെന്നാരോപിച്ചു പാകിസ്​താൻ ജയിലിൽ കഴിയുന്ന ഇന്ത്യൻ നാവികസേന മുൻ ഉദ്യോഗസ്ഥൻ കുൽഭൂഷൻ ജാദവി​​​െൻറ വധശിക്ഷക്കെതിരെയുള്ള ഹർജിയിൽ അന്താരാഷ്​ട്ര കോടതി വ്യാഴാഴ്ച വിധി പറയും. ഇന്ത്യൻ സമയം വൈകിട്ട്​  3.30 നാകും ഹേഗിലെ അന്താരാഷ്​ട്ര കോടതി വിധി പ്രസ്താവം നടത്തുക. ഇന്ത്യ നൽകിയ ഹരജിയിന്മേൽ ഇരുരാജ്യങ്ങളുടെയും വാദം പൂർത്തിയായിരുന്നു.

ജാദവി​​​​െൻറ കുറ്റസമ്മത മൊഴിയെന്ന്​ പറയപ്പെടുന്ന വിഡിയോ പ്രദർശിപ്പിക്കാനുള്ള നീക്കം കോടതി തടഞ്ഞത് പാക്കിസ്​താന്​ തിരിച്ചടിയായിരുന്നു. കുൽഭുഷനെതിരായ വി​ധി അ​ന്താ​രാ​ഷ്​​ട്ര​ കീ​ഴ്​​വ​ഴ​ക്ക​ങ്ങ​ൾ​െ​ക്ക​തി​രാ​ണെ​ന്നും​ വി​യ​ന്ന ക​ൺ​വെ​ൻ​ഷ​​​​െൻറ പ​ര​സ്യ​ലം​ഘ​ന​മാ​ണെന്നും  ഇ​ന്ത്യ​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ ഹ​രീ​ഷ് സാ​ൽ​വെ കോടതിയിൽ വാദിച്ചു. എന്നാൽ ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ട ചാ​ര​ന്മാ​ർ​ക്ക്​​ വി​യ​ന്ന  ഉ​ട​മ്പ​ടി  ബാ​ധ​ക​മ​​െ​ല്ല​ന്നായിരുന്നു പാ​കി​സ്​​താ​ൻ വാദിച്ചത്​.

ചാ​​ര​​പ്ര​​വ​​ർ​​ത്ത​​നം ആ​​രോ​​പി​​ച്ച്​ ക​​ഴി​​ഞ്ഞ​​വ​​ർ​​ഷം മാ​​ർ​​ച്ചി​​ൽ ​അ​​റ​​സ്​​​റ്റ്​ ചെ​​യ്യ​​പ്പെ​​ട്ട ജാ​​ദ​​വ്​ ഇ​ന്ത്യ​യു​ടെ റി​സ​ർ​ച്​​ അ​നാ​ലി​സി​സ്​ വി​ങ്​​ (റോ) ​ഏ​ജ​ൻ​റാ​ണെ​ന്നാ​ണ്​ പാ​കി​സ്​​താ​​​​െൻറ ആ​രോ​പ​ണം. അ​തേ​സ​മ​യം ജാ​ദ​വി​ന്​ ഇ​ന്ത്യ​ൻ സ​ർ​ക്കാ​റു​മാ​യി നേ​രി​ട്ട്​ ഒ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന്​ ഇ​ന്ത്യ അ​​ന്താ​​രാ​​ഷ്​​​ട്ര​ കോ​​ട​​തി​​യി​ൽ ബോ​ധി​പ്പി​ച്ചു.

തി​ങ്ക​ളാ​ഴ്​​ച​യാ​ണ്​ അ​​ന്താ​​രാ​​ഷ്​​​ട്ര ​കോ​​ട​​തി​​യി​ൽ കേ​സി​​​​െൻറ വി​ചാ​ര​ണ തു​ട​ങ്ങി​യ​ത്. പാ​​കി​​സ്​​​താ​​​​​െൻറ നി​ല​പാ​ടു​ക​ൾ വി​യ​ന ഉ​ട​മ്പ​ടി​യു​ടെ ലം​ഘ​ന​മാ​ണെ​ന്നും ഇ​ന്ത്യ​ൻ ​നാ​വി​ക​സേ​ന​യി​ൽ​ നി​ന്ന്​ വി​ര​മി​ച്ച ഉ​ദ്യോ​ഗ​സ്​​ഥ​നാ​യ കു​ൽ​ഭൂ​ഷ​ൺ ജാ​ദ​വ്​ ബി​സി​ന​സ്​ ആ​വ​ശ്യാ​ർ​ഥം ഇ​റാ​ഖി​​ലാ​യി​രി​െ​ക്ക പാ​കി​സ്​​താ​ൻ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു​വെ​ന്നും ഇ​ന്ത്യ വാ​ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kulbhushan JadhavUN CourtIndia News
News Summary - Kulbhushan Jadhav Case: At 3.30 pm Tomorrow
Next Story