കുൽഭൂഷൺ കേസ്: രാജ്യാന്തര കോടതി വിധി മാനിക്കുമെന്ന് പാകിസ്താൻ
text_fieldsഇസ്ലാമാബാദ്: കുൽഭൂഷൺ ജാദവ് കേസിൽ രാജ്യാന്തര കോടതിയായ ഐ.സി.ജെയുടെ വിധി സമ്പൂർണമായി മാനിക്കുമെന്ന് പാകിസ്താൻ. റിട്ട: ഇന്ത്യൻ നേവി ഓഫിസറും 49കാരനുമായ കുൽഭൂഷൺ ജാദവിനെ ചാരവൃത്തിക്കേസിൽ 2017 ഏപ്രിലിൽ പാക് സൈനിക കോടതി വധശിക്ഷക്ക് വിധിച്ചിരുന്നു. വധശിക്ഷക്കും നിയമ ഇടപെടൽ നിഷേധിക്കുന്ന പാക് നടപടിക്കുമെതിരെ ഇന്ത്യ രാജ്യാന്തര കോടതിയെ സമീപിച്ചു.
പാകിസ്താൻ വിധി പുനഃപരിശോധിക്കണമെന്ന് കഴിഞ്ഞ വർഷം ജൂലൈയിൽ കോടതി ഉത്തരവിട്ടിരുന്നു. നിയമപരമായ ഇടപെടലിന് അനുമതിയും നൽകി.
മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയാണ് ഇന്ത്യക്ക് വേണ്ടി വാദിക്കുന്നത്. തങ്ങൾ നാലോ അഞ്ചോ കത്തുകൾ ഈ വിഷയത്തിൽ എഴുതിയതായും എന്നാൽ, പാകിസ്താൻ നിഷേധ സമീപനം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇൗ സാഹചര്യത്തിൽ കൃത്യമായ ഉത്തരവിന് ഐ.സി.ജെയെ വീണ്ടും സമീപിക്കണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കണമെന്നും പറഞ്ഞിരുന്നു.
ഇതിന് മറുപടിയായാണ്, ഇന്ത്യൻ അഭിഭാഷകെൻറ വാദങ്ങളെ തള്ളിക്കളയുന്നുവെന്നും കോടതിവിധി പൂർണമായി മാനിക്കുമെന്നും പാക് വിദേശകാര്യ ഓഫിസ് വക്താവ് ആയിഷ ഫാറൂഖി പറഞ്ഞത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
