Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മണിപ്പൂരിൽ സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത് നഗ്നരായി നടത്തിച്ചു

text_fields
bookmark_border
മണിപ്പൂരിൽ സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത് നഗ്നരായി നടത്തിച്ചു
cancel

ഇംഫാൽ: മണിപ്പൂരിൽ കുക്കി വനിതകൾക്കുനേരെ വീണ്ടും ക്രൂരമായ ലൈംഗികാക്രമണം. രണ്ട് യുവതികളെ കൂട്ടബലാത്സംഗം ചെയ്ത് പട്ടാപകൽ റോഡിലൂടെ നഗ്നരായി നടത്തിക്കുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.

മേയ് നാലിന് കാങ്പോക്പി ജില്ലയിൽ നടന്ന സംഭവത്തിന്റെ നടുക്കുന്ന ദൃശ്യമാണ് ഇപ്പോൾ പ്രചരിച്ചത്. സംഭവത്തിന്റെ തലേദിവസം കുക്കി, മെയ്തേയ് വിഭാഗങ്ങൾ തമ്മിൽ സംഘട്ടനമുണ്ടായിരുന്നു. തുടരെ അപമാനിക്കുന്നതും നിസ്സഹായരായി സ്ത്രീകൾ കരയുന്നതും ദൃശ്യത്തിലുണ്ട്. കുട്ടികൾക്കും ചെറുപ്പക്കാർക്കുമിടയിലൂടെ മുഖത്തടിച്ചും സ്വകാര്യഭാഗങ്ങളിൽ അതിക്രമം നടത്തിയും യുവതിക​ളെ വയലിലേക്ക് ജനക്കൂട്ടം നടത്തിച്ചുകൊണ്ടുപോകുന്ന ദൃശ്യം അതിക്രൂരമാണ്.

ആഭ്യന്തര സംഘർഷം തുടരുന്ന മണിപ്പൂരിൽ മേയ് നാലു മുതൽ ഇന്റർനെറ്റിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. സംഭവത്തെ അപലപിച്ചും നടപടി ആവശ്യപ്പെട്ടും വിവിധ തുറകളിൽനിന്നുള്ളവർ പ്രതികരിച്ചിട്ടുണ്ട്. കുക്കി വിഭാഗം മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ രാജി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ആഭ്യന്തര സംഘർഷത്തിൽ ഇതുവരെ 120ലേറെ പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിനാളുകൾ അഭയാർഥികളാവുകയും ചെയ്തിട്ടുണ്ട്.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kuki women paraded naked in Manipur
Next Story