Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅപകടത്തിൽ ജനനേന്ദ്രിയം...

അപകടത്തിൽ ജനനേന്ദ്രിയം നഷ്ടമായ യുവാവിന് 17.66 ലക്ഷം രൂപ നഷ്ടപരിഹാരം

text_fields
bookmark_border
അപകടത്തിൽ ജനനേന്ദ്രിയം നഷ്ടമായ യുവാവിന് 17.66 ലക്ഷം രൂപ നഷ്ടപരിഹാരം
cancel
camera_alt

പ്രതീകാത്മക ചിത്രം

ബെംഗളൂരു: വാഹനാപകടത്തിൽ ജനനേന്ദ്രിയം നഷ്ടപ്പെട്ട യുവാവിന് സഹായവുമായി കർണാടക ഹൈക്കോടതി. അപകടത്തിനിരയായ ബസവരാജു എന്ന യുവാവിന്​ 17.66 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു.

നേര​ത്തെ മോട്ടോർ ആക്‌സിഡന്‍റ്​ ക്ലെയിംസ് ട്രൈബ്യൂണൽ (എം.എ.സി.ടി) 50,000 രൂപയായിരുന്നു നഷ്ടപരിഹാരം നിശ്ചയിച്ചിരുന്നത്​. മറ്റ് ക്ലെയിമുകൾ ഉൾപ്പെടെ മൊത്തം 3.73 ലക്ഷം രൂപ നൽകാനായിരുന്നു എം.എ.സി.ടി ഇൻഷുറൻസ് കമ്പനിയോട് ഉത്തരവിട്ടത്​്. എന്നാൽ, താൻ നേരിട്ട അപകടത്തിന്‍റെ ആഘാതവുമായി താരതമ്യം ചെയ്യു​േമ്പാൾ ഈ തുക​ അപര്യാപ്​തമാണെന്ന്​ ചൂണ്ടികാട്ടി യുവാവ്​ ഹൈകോടതിയെ സമീപിക്കുകയായിരുന്നു.

വാദം പരിഗണിച്ച ഹൈക്കോടതി തുക 10 ലക്ഷം രൂപയായി വർധിപ്പിക്കുകയും മൊത്തം 17.68 ലക്ഷം രൂപ ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരമായി നൽകാനും ഉത്തരവിട്ടു. ബസവരാജു ആകെ 11.75 ലക്ഷം രൂപയായിരുന്നു നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നത്​. എന്നാൽ, അദ്ദേഹത്തിന്റെ പരിതാപകരമായ അവസ്​ഥ പരിഗണിച്ച്​ കോടതി കൂടുതൽ നഷ്ടപരിഹാരം വിധിക്കുകയായിരുന്നു.

2011ലാണ്​ ബസവരാജു റോഡിലൂടെ നടക്കുമ്പോൾ പിന്നിൽ നിന്ന് ട്രക്ക് ഇടിച്ചത്​. അപകടത്തിൽ ജനനേന്ദ്രിയത്തിന്​ സാരമായി പരിക്കേറ്റു. കേസിന്‍റെ എല്ലാ വശങ്ങളും കോടതി സൂക്ഷ്മമായി പരിഗണിച്ചു. അപകടം കാരണം യുവാവിന്​ വിവാഹം കഴിച്ച്​ കുടുംബമായി ജീവിക്കാനുള്ള സാധ്യതയാണ്​ ഇല്ലാതായത്​. നഷ്​ടപരിഹാരമായി പണം നൽകിയത്​ കൊണ്ട്​ മാത്രം അദ്ദേഹത്തിന്‍റെ ജീവിതത്തിൽ നേരിട്ട ഈ ആഘാതം ഒരിക്കലും നികത്താനാവില്ല. ഭാവിയിലെ അദ്ദേഹത്തിന്‍റെ വേദനയും കഷ്ടപ്പാടും നികത്താനാവില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു.

ഹർജിക്കാരൻ ഒന്നുകിൽ അവിവാഹിതനായി ജീവിതം നയിക്കണം. അഥവാ വിവാഹിതനായാൽ പോലും കുട്ടികളുണ്ടാകില്ല. ഈ കാര്യങ്ങളെല്ലാം പരിഗണിച്ചാണ് നഷ്ടപരിഹാര തുക വർധിപ്പിച്ചതെന്ന് കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:genital organcompensationaccident compensationMACT
News Summary - K’tka High Court orders Rs.17.66-La. compensation to man who lost genitals in road accident
Next Story