ഹാസൻ: കർണാടകയിലെ ഹാസനിൽ ബസ് മറിഞ്ഞ് എട്ട് പേർ മരിച്ചു. 43 യാത്രക്കാരുമായി പോയ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷെൻറ ബസാണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം.
ബസിെൻറ ഡ്രൈവറും കണ്ടക്ടറും ഉൾപ്പടെ അഞ്ച് പേർ സംഭവസ്ഥലത്തും രണ്ട് പേർ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയും മരിച്ചു. ഒരാൾ ആശുപത്രിയിലാണ് മരിച്ചത്.
ഹാസൻ അഗ്രികൾച്ചർ കോളജിന് സമീപമാണ് അപകടമുണ്ടായത്. ബംഗളുരുവിൽ നിന്ന് ധർമ്മശാലയിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്.