ബംഗളൂരു: ഒാണക്കാലത്ത് കേരളത്തിൽ നിന്ന് ബംഗളൂരുവിലേക്കും തിരിച്ച് കേരളത്തിലേക്കും കേരള ആർ.ടി.സി ആരംഭിച്ച സ്പെഷ്യൽ ബസ് സർവിസ് സെപ്റ്റംബർ 14 വരെ നീട്ടി. നേരത്തെ സെപ്റ്റംബർ എട്ടുവരെയായിരുന്നു സർവീസ് നീട്ടിയിരുന്നത്.
കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ബംഗളൂരുവിലേക്ക് സെപ്റ്റംബർ 13 വരെയും ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് സെപ്റ്റംബർ 14 വരെയുമായിരിക്കും സ്പെഷ്യൽ ബസ് സർവീസുകളുണ്ടായിരിക്കുക.
ഒാണം കഴിഞ്ഞ് ബംഗളൂരുവിലേക്ക് മടങ്ങുന്നവരുടെ എണ്ണം വർധിച്ചതോടെയാണ് സ്പെഷ്യൽ സർവീസുകൾ ദീർഘിപ്പിക്കാൻ ശനിയാഴ്ച വൈകിട്ടോടെ തീരുമാനിച്ചത്.
ഇതിെൻറ ഒാൺലൈൻ റിസർവേഷനും ആരംഭിച്ചിട്ടുണ്ട്. സ്പെഷ്യൽ സർവീസുകൾ തുടരണമെന്ന് കർണാടക ആർ.ടി.സിയും നേരത്തെ കേരളത്തോട് ആവശ്യപ്പെട്ടിരുന്നു.
കേരളം സെപ്റ്റംബർ 14വരെ സർവിസ് നീട്ടിയതോടെ സമാനമായ രീതിയിൽ കർണാടക ആർ.ടി.സിയുടെ സ്പെഷ്യൽ സർവീസുകളും നീട്ടിയേക്കും.