നിയന്ത്രണംവിട്ട ബസ് മേൽപാലത്തിൽനിന്ന് വീണ് 26 പേർക്ക് പരിക്ക്
text_fieldsചെന്നൈ: പത്തനംതിട്ട-ബംഗളൂരു കെ.എസ്.ആർ.ടി.സി ബസ് അവിനാശിക്ക് സമീപം മംഗലം ബൈപ്പാസ ിലെ മേൽപാലത്തിന് മുകളിൽനിന്ന് നിയന്ത്രണം വിട്ട് താേഴക്ക് കൂപ്പുകുത്തി. സ്ത്രീ കളും കുട്ടികളും ഉൾപ്പെടെ 26 പേർക്ക് പരിക്കുണ്ട്. ചിലരുടെ നില ഗുരുതരമാണ്. ബസിലുണ്ടാ യിരുന്ന ഭൂരിഭാഗവും തൃശൂർ, പത്തനംതിട്ട സ്വദേശികളാണ്.
അമിതവേഗതയിൽ വന്ന ബസ് ഞാ യറാഴ്ച പുലർെച്ച രണ്ടരയോടെ മേൽപാലത്തിെൻറ കൈവരികൾ തകർത്ത് താഴേക്കു പതിക്കുകയായിരുന്നു. മിക്ക യാത്രക്കാരും ഉറക്കത്തിലായിരുന്നു. കെ.എസ്.ആർ.ടി.സിയുടെ പുതിയ മോഡലായ സ്കാനിയ ബസാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിയതാണ് കാരണമെന്ന് പൊലീസ് അറിയിച്ചു.

അവിനാശി, കറുമത്തംപട്ടി സ്റ്റേഷനുകളിൽനിന്നെത്തിയ പൊലീസുകാരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബസിനുള്ളിൽ കുടുങ്ങിക്കിടന്നിരുന്ന കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ളവരെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
ബസ് ഡ്രൈവർ ജെയ്സൺ(തൃശൂർ, 43), ഡേവിഡ്(26), ജോബി(കൊല്ലം33), ധന്യ(36), സിബിമാത്യൂസ്(35), നാരായണൻ നായനാരുടെ മകൻ അക്ഷയ്(ഏഴ്), മാളവിക(എട്ട്), സ്റ്റീഫൻ(39), സനൽകുമാർ(44), സെബി വർഗീസ്(34), സുനിത(32), രവി(45), ബേബി(33), ജെറിൻ തോമസ്(33), സൈനബീഗം(43), അഖിൽ(27), രാജേഷ്കുമാർ(28), പ്രദീപ്കുമാർ(43), പത്തനംതിട്ട സാജുതോമസ്(24), സൂഫി(28), ലിറ്റി മാത്യു(25), സുജേഷ്(34), തൃശൂർ പ്രഭാകരെൻറ ഭാര്യ വിജിത(28), മകൻ കൃഷ്ണനന്ദ(നാല്), സുഖിൽ(25) എന്നിവരാണ് അവിനാശി, കോയമ്പത്തൂർ ആശുപത്രികളിലുള്ളത്.
ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ ജെയ്സൺ, സെബിവർഗീസ് എന്നിവർ കോയമ്പത്തൂർ കെ.എം.സി.എച്ച് ആശുപത്രിയിലാണുള്ളത്. നിസ്സാര പരിക്കേറ്റവരെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. മൂന്നു ക്രെയിനുകൾ ഉപയോഗിച്ച് ബസ് മാറ്റിയിട്ടതിനുശേഷമാണ് മൂന്നു മണിക്കൂറോളം തടസ്സപ്പെട്ട ഗതാഗതം പുനഃസ്ഥാപിച്ചത്. അവിനാശി പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
