Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബി.ജെ.പിക്കാർ വിളിച്ചില്ല, ഖുശ്​ബു അങ്ങോട്ട്​ പോയി; കോൺഗ്രസിന്​ ഒരു നഷ്​ടവുമില്ല -കെ.എസ്​. അളഗിരി

text_fields
bookmark_border
ബി.ജെ.പിക്കാർ വിളിച്ചില്ല, ഖുശ്​ബു അങ്ങോട്ട്​ പോയി; കോൺഗ്രസിന്​ ഒരു നഷ്​ടവുമില്ല -കെ.എസ്​. അളഗിരി
cancel

ചെന്നൈ: തെന്നിന്ത്യൻ നടിയും കോൺഗ്രസ്​ വക്താവുമായ ഖുശ്​ബു സുന്ദർ ബി.ജെ.പിയിൽ ചേരുമെന്ന്​ ഉറപ്പായതോടെ പ്രതികരണവുമായി തമിഴ്​നാട്​ കോൺഗ്രസ്​ അധ്യക്ഷൻ കെ.എസ്​ അളഗിരി. ഖുശ്​ബു പോയതുകൊണ്ട്​ കോൺഗ്രസിന്​ ഒരു നഷ്​ടവും വരാനില്ലെന്ന്​ അളഗിരി പറഞ്ഞു.

ബി.ജെ.പിയിൽ നിന്നും ആരും ഖുശ്​ബുവിനെ വിളി​ച്ചില്ല, സ്വന്തം ഇഷ്​ടപ്രകാരം അങ്ങോട്ട്​ പോകുകയായിരുന്നു. ഖുശ്​ബു പാർട്ടിയിലുണ്ടായിരുന്ന കാലത്തും നയപരിപരിപാടികളോട്​ യോജിച്ചിരുന്നില്ലെന്നും അളഗിരി ​കൂട്ടിച്ചേർത്തു.

ജനങ്ങളുടെ പിന്തുണയില്ലാത്തവരും യാഥാർഥ്യ ബോധമില്ലാത്തവരും കോൺഗ്രസിന്‍റെ ഉന്നതതലങ്ങളിലിരുന്ന് പാർട്ടിയെ നിയന്ത്രിക്കുകയാണെന്നും തന്നെ പോലെ ആത്മാർഥമായി പ്രവർത്തിക്കാൻ തയാറായവരെ ഒതുക്കുകയാണെന്നും ഖുശ്ബു പറഞ്ഞിരുന്നു. പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ച രാജിക്കത്തിലാണ് ഖുശ്ബുവിന്‍റെ വിശദീകരണം. ഇന്നുതന്നെ ബി.ജെ.പിയിൽ ചേരുമെന്ന ശക്തമായ അഭ്യൂഹങ്ങൾക്കിടെയാണ് ഖുശ്ബു രാജിക്കത്ത് നൽകിയത്. ഖുശ്ബുവിനെ എ.ഐ.സി.സി വക്താവ് സ്ഥാനത്തുനിന്ന് നീക്കിയതായി കോൺഗ്രസ് അറിയിച്ചിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story