കെ.എം ഷാജിയുടെ വീട് പൊളിച്ചു നീക്കാൻ കോർപറേഷെൻറ നോട്ടീസ്
text_fields
കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി എം.എൽ.എയുടെ വീട് പൊളിച്ച് നീക്കാൻ കോഴിക്കോട് കോര്പ്പറേഷൻ നോട്ടീസ് നൽകി. കോഴിക്കോട് ചേവായൂരിലുള്ളവീട് കെട്ടിട നിർമാണചട്ടങ്ങൾ ലംഘിച്ചാണ് നിർമിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് കോർപറേഷൻ നടപടി. കോർപറേഷൻ അനുമതി നൽകിയ പ്ലാനിേനക്കാൾ വിസ്തീർണം കൂട്ടി വീട് നിര്‍മിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അധികഭാഗം െപാളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയിരിക്കുന്നത്.
അഴീക്കോട് ഹൈസ്കൂളിൽ പ്ലസ് ടു കോഴ്സ് അനുവദിക്കാൻ കോഴ വാങ്ങിയെന്ന കേസിൽ എൻഫോഴ്സ്െമൻറ് ഡയറക്ടറേറ്റിെൻറ നിർദേശ പ്രകാരം കോർപറേഷൻ അധികൃതർ കഴിഞ്ഞ ദിവസം എം.എൽ.എയുടെ വീട് അളന്നിരുന്നു. പരിശോധനയിൽ 3000 ചതുരശ്ര അടിയിൽ താഴെ വിസ്തീർണമുള്ള വീട് നിർമിക്കാൻ അനുമതി വാങ്ങി എം.എൽ.എ, 5260 ചതുരശ്ര അടി വലുപ്പമുള്ള വീടുണ്ടാക്കിയെന്ന് കണ്ടെത്തി. ഇതെ തുടർന്നാണ് കോർപറേഷെൻറ തുടർ നടപടി.
അഴിമതിയിൽ കേസെടുത്ത ഇ.ഡി എം.എൽ.എയുടെ വീടിെൻറ നിർമാണ വിവരങ്ങൾ തേടുകയും ചെയ്തിരുന്നു. കോഴ വാങ്ങിയതായി പറയുന്ന 2014 കാലഘട്ടത്തിലാണ് വീടുനിർമാണം നടന്നത് എന്ന വിവരത്തിെൻറ അടിസ്ഥാനത്തിലായിരുന്നു നടപടി. എം.എൽ.എയുടെ ചേവായൂർ മാലൂർകുന്നിലെ വീടിെൻറ പെർമിറ്റ്, പ്ലാൻ, കംപ്ലീഷൻ, നികുതി എന്നിവ സംബന്ധിച്ച രേഖകൾ സഹിതം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഈമാസം 27ന് ഇ.ഡിയുടെ കോഴിക്കോട്ട് ഒാഫിസിൽ എത്തണമെന്നായിരുന്നു നിർദേശം.
പരിശോധനയിൽ വീടുനിർമാണം സംബന്ധിച്ച് കോർപറേഷൻ ഫയലിൽ കംപ്ലീഷൻ സർട്ടിഫിക്കറ്റിെൻറ ഭാഗത്ത് റിജക്ട് എന്നാണുള്ളത്. അതിനാൽ വീടിന് നമ്പർ ലഭിച്ചിരുന്നില്ല. കോർപറേഷൻ ഉദ്യോഗസ്ഥർ വീട് അളന്നതോടെ അനുവദിച്ച പെർമിറ്റിലേതിനേക്കാൾ വലുപ്പത്തിലാണ് നിർമാണമെന്ന് വ്യക്തമായി. മൂന്നാംനിലയിലാണ് അധികനിര്‍മാണം നടത്തിയതെന്ന് കോര്പ്പറേഷന് അധികൃതര്‍ അറിയിച്ചു.
2016 ലാണ് ഷാജി ഭാര്യയുടെ പേരിൽ വീട് നിർമാണം പൂർത്തീകരിച്ചത്. 3000 ചതുരശ്ര അടിയിലധികമുള്ള വീടിന് ആഡംബര നികുതിയടക്കണം. എന്നാൽ, നിർമാണം പൂർത്തീകരിച്ച് നാലുവർഷമായിട്ടും കെട്ടിടനികുതിയും ആഡംബര നികുതിയും അടച്ചിട്ടില്ലെന്നാണ് കണ്ടെത്തൽ.
കണ്ണൂര്‍ അഴീക്കോട് മണ്ഡലത്തിലെ ഒരു സ്കൂളിന് പ്ലസ്ടു അനുവദിക്കാന്‍ 25 ലക്ഷം കൈപ്പറ്റിയെന്ന ആരോപണത്തില്‍ കെ.എം. ഷാജി എം.എല്‍.ക്കെതിരെ ഇ.ഡി അന്വേഷണം തുടരുകയാണ്.