Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Koushani Mukherjee
cancel
Homechevron_rightNewschevron_rightIndiachevron_rightതൃണമൂൽ സ്​ഥാനാർഥി...

തൃണമൂൽ സ്​ഥാനാർഥി വോട്ടർമാരെ ഭീഷണിപ്പെടുത്തിയെന്ന്​ ബി.ജെ.പി; പ്രസംഗം വളച്ചൊടിച്ചുവെന്ന്​ മറുപടി

text_fields
bookmark_border

കൊൽക്കത്ത: വോട്ടർമാരെ ഭീഷണിപ്പെടുത്തിയെന്ന്​ ആരോപിച്ച്​ നടിയും തൃണമൂൽ കോൺഗ്രസ്​ സ്​ഥാനാർഥിയുമായ കൗശാനി മുഖർജിക്കെതിരെ ബി.ജെ.പി പ്രതിഷേധം. തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനിടെ കൗശാനി നടത്തിയ പ്രസ്​താവന ഉയർത്തിക്കാട്ടിയാണ്​ പ്രതിഷേധം.

കൗശാനിയുടെ വിഡിയോ വൻതോതിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. 'നിങ്ങൾ വോട്ട്​ രേഖപ്പെടുത്തുന്നതിന്​ മുമ്പ്​ ദയവായി ചിന്തിക്കൂ. നിങ്ങൾക്ക്​ മാതാവുണ്ട്​. വീട്ടിൽ സഹോദരിയുണ്ട്​' -എന്നു പറയുന്നതാണ്​ വിഡിയോ.

ബി.ജെ.പിയുടെ വോട്ടർമാരെ കൗശാനി പരസ്യമായി ഭീഷണിപ്പെടുത്തുകയാണെന്ന്​ ബി.​െജ.പി ബംഗാൾ​ വൈസ്​ പ്രസിഡന്‍റ്​ റിതേഷ്​ തിവാരി പറഞ്ഞു. വിഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു റിതേഷിന്‍റെ ട്വീറ്റ്​.

'പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്തുന്നതിനായി തൃണമൂൽ നേതാക്കൾ എപ്പോഴും ബലാത്സംഗ ഭീഷണികൾ ഉയർത്തികാണിക്കുന്നു. പക്ഷേ ഈ സമയം ആരും പേടിക്കില്ല' -റിതേഷ്​ ട്വീറ്റ്​ ചെയ്​തു.

അതേസമയം തന്‍റെ വാക്കുകൾ വളച്ചൊടിക്കുകയാണെന്നും വിഡിയോയുടെ ഒരു ഭാഗം മാത്രമാണ്​ എഡിറ്റ്​ ചെയ്​ത്​ പ്രചരിപ്പിക്കുന്നതെന്നും കൗശാനി പ്രതികരിച്ചു.

'ത​െന്‍റ പ്രചാരണവിഡിയോ ബി.​െജ.പി സൗകര്യപൂർവം എഡിറ്റ്​ ചെയ്​ത്​ ഒരു ഭാഗം മാത്രം പ്രചരിപ്പിക്കുന്നു. സ്​ത്രീകൾ ബംഗാളിൽ സുരക്ഷിതരാണെന്നാണ്​ പറഞ്ഞതിന്​ അർഥം. കേ​ന്ദ്രത്തിന്‍റെ കണക്കുകളിലേക്ക്​ നോക്കൂ. ഇന്ത്യയിൽ സ്​ത്രീകൾക്ക്​ സുരക്ഷിതമായ ഒരു ഇടം ബംഗാളാണ്​. എന്നാൽ ബി.ജെ.പി ഭരിക്കുന്ന സംസ്​ഥാനങ്ങളിൽ എല്ലാം ദിവസവും ഓരോ ബലാത്സംഗം നടക്കുന്നു. സ്​ത്രീകളെ സംരക്ഷിക്കാൻ ദീദിക്ക്​ (മമത ബാനർജി) വോട്ട്​ ചെയ്യണം' -കൗശാനി ഫേസ്​ബുക് ലൈവിൽ പറഞ്ഞു. ​

രണ്ടുമാസം മുമ്പാണ്​ കൗശാനി മുഖർജി തൃണമൂൽ കോൺഗ്രസിൽ ചേർന്നത്​. കൃഷ്​ണനഗർ നോർത്ത്​ മണ്ഡലത്തിലെ സ്​ഥാനാർഥിയാണ്​ അവർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Trinamool CongressBJP IT cellKoushani MukherjeeBJP
News Summary - Koushani Mukherjee of TMC says BJP IT cell doctored video
Next Story