Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭീമ കൊരെഗാവ്:...

ഭീമ കൊരെഗാവ്: ഹിന്ദുത്വ നേതാക്കളെ അറസ്​റ്റ്​ ചെയ്യാതിരിക്കാന്‍  കേന്ദ്ര നിര്‍ദേശമെന്ന് ആരോപണം 

text_fields
bookmark_border
ഭീമ കൊരെഗാവ്: ഹിന്ദുത്വ നേതാക്കളെ അറസ്​റ്റ്​ ചെയ്യാതിരിക്കാന്‍  കേന്ദ്ര നിര്‍ദേശമെന്ന് ആരോപണം 
cancel

മും​ബൈ: പു​ണെ​യി​ലെ ഭീ​മ കൊ​രെ​ഗാ​വ് സം​ഘ​ര്‍ഷ​ത്തി​നു പി​ന്നി​ലെ സൂ​ത്ര​ധാ​ര​രാ​യി ആ​രോ​പി​ക്ക​പ്പെ​ട്ട ശി​വ് പ്ര​തി​ഷ്ഠാ​ന്‍ നേ​താ​വ് സം​ബാ​ജി ഭി​ഡെ, സ​മ​സ്ത ഹി​ന്ദു അ​ഘാ​ഡി നേ​താ​വ് മി​ലി​ന്ദ് എ​ക്ബൊ​ടെ എ​ന്നി​വ​രെ അ​റ​സ്​​റ്റ്​ ചെ​യ്യ​രു​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി​കാ​ര്യാ​ല​യം മ​ഹാ​രാ​ഷ്​​ട്ര സ​ര്‍ക്കാ​റി​ന് നി​ര്‍ദേ​ശം ന​ല്‍കി​യ​താ​യി ആ​രോ​പ​ണം. സം​ഘ​ര്‍ഷ​ത്തെ തു​ട​ര്‍ന്ന് മ​ഹാ​രാ​ഷ്​​ട്ര സ്തം​ഭി​പ്പി​ച്ച ബ​ന്ദി​ന് ആ​ഹ്വാ​നം ചെ​യ്ത പ്ര​കാ​ശ് അം​ബേ​ദ്ക​റാ​ണ് ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്.

ദേ​വേ​ന്ദ്ര ഫ​ഡ്​​നാ​വി​സ് സ​ര്‍ക്കാ​റി​ലെ ഒ​രു മ​ന്ത്രി ഇ​ക്കാ​ര്യം ത​ന്നോ​ട് വെ​ളി​പ്പെ​ടു​ത്തി​യ​താ​യി ബി.​ആ​ര്‍. അം​ബേ​ദ്ക​റു​ടെ ചെ​റു​മ​ക​നാ​യ പ്ര​കാ​ശ് അം​ബേ​ദ്ക​ര്‍ അ​വ​കാ​ശ​പ്പെ​ട്ടു. ര​ണ്ട് സ​മു​ദാ​യ​ങ്ങ​ളെ ഭി​ന്നി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​വ​രെ സ​ര്‍ക്കാ​ര്‍ എ​ന്തി​നാ​ണ് സം​ര​ക്ഷി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു. ക​ഴി​ഞ്ഞ ഒ​ന്നി​നാ​ണ് ഭീ​മ കൊ​രെ​ഗാ​വി​ല്‍ ദ​ലി​തു​ക​ള്‍ക്കു​നേ​രെ ആ​ക്ര​മ​ണം ന​ട​ക്കു​ക​യും ഒ​രാ​ള്‍ മ​രി​ക്കു​ക​യും ചെ​യ്ത​ത്.  

അ​ഞ്ജ​ന ഗെ​യി​ക്​​വാ​ദ് എ​ന്ന സാ​മൂ​ഹി​ക​പ്ര​വ​ര്‍ത്ത​ക​യു​ടെ പ​രാ​തി​യി​ലാ​ണ് സം​ബാ​ജി ഭി​ഡെ, മി​ലി​ന്ദ് എ​ക്ബൊ​ടെ എ​ന്നി​വ​ര്‍ക്ക് എ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. എ​ന്നാ​ല്‍, ഇ​തു​വ​രെ അ​റ​സ്​​റ്റ്​ ചെ​യ്തി​ട്ടി​ല്ല. 2014 ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ ഭി​ഡെ​യെ കാ​ണാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി സാ​ങ്ക്ളി​യി​ല്‍ എ​ത്തി​യി​രു​ന്നു. ഗു​രു​ജി​യു​ടെ അ​പേ​ക്ഷ കേ​ട്ട​ല്ല ഉ​ത്ത​ര​വ് അ​നു​സ​രി​ച്ചാ​ണ് താ​ന്‍ എ​ത്തി​യ​തെ​ന്നാ​ണ് അ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞ​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dalitspunemalayalam newsKoregaon- Bhima Riot
News Summary - Koregaon Riot- India news
Next Story