Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഫോ​േട്ടാ എടുക്കാൻ...

ഫോ​േട്ടാ എടുക്കാൻ മത്​സരിച്ച്​ നാട്ടുകാർ; ചോരവാർന്ന്​ യുവാവ്​ മരിച്ചു

text_fields
bookmark_border
ഫോ​േട്ടാ എടുക്കാൻ മത്​സരിച്ച്​ നാട്ടുകാർ; ചോരവാർന്ന്​ യുവാവ്​ മരിച്ചു
cancel

ബംഗളൂരു: റോഡിൽ ചോരവാർന്ന്​ കരയുന്ന യുവാവിന്​ സഹായം നൽകാതെ നാട്ടുകാർ ഫോ​േട്ടാ എടുത്ത്​ രസിച്ചു. 25 മിനു​േട്ടാളം സഹായം ലഭിക്കാതെ കിടന്ന യുവാവിന്​ ഒരാൾ വെള്ളം നൽകി. ഒടുവിൽ ആശുപത്രിയിലെത്തിയപ്പോഴേക്കും അവൻ മരിച്ചു. ബംഗളൂരുവിൽ നിന്ന്​ 380 കിലോമീറ്റർ അകലെ കോപ്പലിലാണ്​ സംഭവം. സൈക്കിൾ യാത്രികനായ അൻവർ അലിയാണ്​ ദാരുണമായി മരിച്ചത്​. 

അലി​(18)യെ ബസ്​ ഇടിച്ച്​ വീഴ്​ത്തുകയും നിലത്തുവീണ അലിയുടെ ശരീരത്തിലൂടെ ബസ്​ കയറിയിറങ്ങുകയും ചെയ്​തിരുന്നു. ഗുരുതരപരിക്കേറ്റ അലിയുടെ ഫോ​േട്ടായും വിഡിയോയും എടുക്കാൻ​ ധാരാളം പേർ തടിച്ചു കൂടിയിരുന്നു. വിഡിയോകളിൽ അവൻ സഹായത്തിന്​ അഭ്യർഥിക്കുന്നത്​ കാണാമായിരുന്നു. എന്നാൽ അവനെ സഹായിക്കാൻ ​ആരുമുണ്ടായില്ല. 25 മിനു​േട്ടാളം റോഡിൽ ചോരവാർന്നു കിടന്ന ശേഷം അലിയെ ആശുപത്രിയിലെത്തിച്ചെങ്കിലും  മരിക്കുകയായിരുന്നു. 

അവന്​ ഗുരുതര പരിക്കേറ്റിരുന്നെന്നും രക്​തം വാർന്ന്​ ഭീതിദമായ അവസ്​ഥയിലായിരുന്നെന്നും ദൃക്​സാക്ഷി പറയുന്നു. എന്തുചെയ്യണമെന്ന്​ അറിയാത്തതിനാലാണ്​ രക്ഷിക്കാൻ ആരും ശ്രമിക്കാതിരുന്നതെന്നും പേരു വെളി​െപ്പടുത്താത്ത ദൃക്​സാക്ഷി കൂട്ടിച്ചേർക്കുന്നു. 

‘ഒരാളും അവനെ രക്ഷിക്കാൻ വന്നില്ല. എല്ലാവരും ​േഫാ​േട്ടായും വിഡിയോയും എടുക്കുന്ന തിരക്കിലായിരുന്നു. ആ​െ​രങ്കിലും ഒരാൾ ശ്രമിച്ചിരുന്നെങ്കിൽ അവനെ രക്ഷിക്കാമായിരുന്നു’വെന്ന്​ അലിയുടെ സഹോദരൻ റിയാസ്​ പറഞ്ഞു. 

മൂന്നു ദിവസം മുമ്പ്​ മൈസൂരിലും സമാന സംഭവമുണ്ടായി. ബസുമായി കൂട്ടിയിടിച്ച്​ തകർന്ന ജീപ്പിനുള്ളിൽ സഹായം ലഭിക്കാതെ കുടുങ്ങിയ പൊലീസ്​ ഉദ്യോഗസ്​ഥ​​െൻറ ഫോ​േട്ടാ എടുക്കാൻ വേണ്ടി മാത്രം ആളുകൾ സംഭവസ്​ഥലത്തേക്ക്​ വന്നു. 

ബംഗളൂരുവിൽ ട്രക്കുമായി കൂട്ടിയിടിച്ച്​ ശരീരം രണ്ടായി മുറിഞ്ഞുപോയ ബൈക്ക്​ യാത്രികൻ സഹായം അഭ്യർഥിച്ചപ്പോൾ നാട്ടുകാർ ഫോ​േട്ടാ എടുത്ത്​ മടങ്ങിയത്​ കഴിഞ്ഞ വർഷമാണ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnatakaLying In Blood
News Summary - Koppal Accident: Lying In Blood, Karnataka Teen Cried For Help. They Filmed Him Instead
Next Story