Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവീരപ്പന്റെ...

വീരപ്പന്റെ അറിയപ്പെടാത്ത ജീവിതം പറഞ്ഞ് ‘കൂസെ മുനിസാമി വീരപ്പൻ’; ട്രെയിലർ പുറത്ത്

text_fields
bookmark_border
വീരപ്പന്റെ അറിയപ്പെടാത്ത ജീവിതം പറഞ്ഞ് ‘കൂസെ മുനിസാമി വീരപ്പൻ’; ട്രെയിലർ പുറത്ത്
cancel

ചെന്നൈ: വനം കൊള്ളക്കാരൻ വീരപ്പന്റെ അറിയപ്പെടാത്ത ജീവിതകഥ പറയുന്ന ‘കൂസെ മുനിസാമി വീരപ്പൻ’ തമിഴ് ഡോക്യു സീരീസിന്റെ ട്രെയിലർ പുറത്ത്. വീരപ്പന്റെ ജീവിതത്തിലേക്കുള്ള ആഴത്തിലുള്ള അന്വേഷണമാണ് ശരത് ജോതി സംവിധാനം ചെയ്യുന്ന സീരീസ്. ഡിസംബർ എട്ടിനാണ് ‘സീ 5’ ഇത് റിലീസ് ചെയ്യുക. വീരപ്പൻ സ്വന്തം ജീവിതകഥ വെളിപ്പെടുത്തുന്ന അപൂർവ വിഡിയോ സഹിതമാണ് ഡോക്യു സീരീസ് എത്തുന്നത്. വീരപ്പനുമായി അടുത്ത ബന്ധമുള്ളവരടക്കം ഇതിൽ അനുഭവങ്ങൾ വിവരിക്കുന്നുണ്ട്.

മൂന്ന് പതിറ്റാണ്ടോളം തമിഴ്നാട്ടിലെയും കർണാടകയിലെയും കേരളത്തിലെയും വനമേഖല വിറപ്പിച്ചുനിർത്തിയ വീരപ്പനെ 2004ലാണ് പ്രത്യേക ദൗത്യ സേന ​കൊലപ്പെടുത്തിയത്. തമിഴിന് പുറമെ കന്നഡ, ഹിന്ദി, തെലുങ്ക് ഭാഷകളിലും ഡോക്യു സീരീസ് പ്രേക്ഷകരിലെത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VeerappanKoose Munisamy VeerappanDocu Series
News Summary - 'Koose Munisamy Veerappan' tells the unknown life of Veerappan; The trailer is out
Next Story