കൊങ്കൺ വഴി ട്രെയിൻ ഒാടിത്തുടങ്ങി
text_fieldsമംഗളൂരു: മംഗളൂരുവിലെ കുലശേഖരയിൽ ട്രാക്കിലേക്ക് കുന്നിടിഞ്ഞു വീണ് എട്ടു ദിവസമാ യി മുടങ്ങിക്കിടക്കുന്ന ട്രെയിൻ സർവിസ് പുനരാരംഭിച്ചു. വൈകുന്നേരം നിസാമുദ്ദീൻ-എറണാകുളം മംഗള ലക്ഷദ്വീപ് എക്സ്പ്രസ് ഇതുവഴി കടത്തിവിട്ടു.
വെള്ളിയാഴ്ച ഉച്ചയോടെ ട്രെയിൻ സർവിസ് പുനരാരംഭിക്കാൻ ശ്രമം നടന്നെങ്കിലും കനത്ത മഴയെ തുടർന്ന് സമാന്തര പാത നിർമാണം വൈകി. സമാന്തര പാത നിർമിക്കുന്ന 400 മീറ്റർ ദൂരത്തിൽ നിലമൊരുക്കി ജെല്ലി നിറച്ച് റെയിൽ പാളങ്ങൾ ഘടിപ്പിച്ചു.
പാലക്കാട് ഡിവിഷനുകീഴിൽ പടീൽ-ജോക്കട്ട റെയിൽവേ സ്റ്റേഷനുകൾക്ക് ഇടയിലെ കുലശേഖരയിൽ കഴിഞ്ഞ 23ന് പുലർച്ചെ സമീപത്തെ കുന്നിെൻറ ഒരു ഭാഗം ഇടിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെടുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
