കൊല്ലക്കയിൽ ദേവകി അമ്മക്ക് പത്മശ്രീ
text_fieldsന്യൂഡൽഹി: പരിസ്ഥിതി പ്രവർത്തക ആലപ്പുഴ സ്വദേശി കൊല്ലക്കയിൽ ദേവകി അമ്മക്ക് (92) പത്മശ്രീ പുരസ്കാരം. പാരിസ്ഥിതിക മേഖലക്കുള്ള സമഗ്ര സംഭാവനയുടെ പശ്ചാത്തലത്തിലാണ് ബഹുമതി. റിപ്പബ്ലിക് ദിനത്തിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു പുസ്‌കാരം നൽകി ആദരിക്കും.
കാർത്തികപ്പള്ളി താലൂക്കിലെ മുതുകുളത്ത് വീടിന് സമീപം അഞ്ച് ഏക്കറിൽ ദേവകി അമ്മ വനമുണ്ടാക്കിയിരുന്നു. ഇവിടെ 3000-ത്തിലധികം ഔഷധസസ്യങ്ങളും വൻമരങ്ങളുമാണ് പരിപാലിക്കപ്പെടുന്നത്.
പരിസ്ഥിതി സംരക്ഷണത്തിനുള്ള മികച്ച പ്രവർത്തനത്തിന് കേന്ദ്ര സർക്കാരിന്‍റെ പരമോന്നത വനിതാ ബഹുമതിയായ നാരീശക്തി പുരസ്‌കാരം 2018-ൽ ദേവകി അമ്മക്ക് ലഭിച്ചിരുന്നു. ഹരിതവത്കരണ മഹത്വത്തിന് രാഷ്ട്രപതിയായിരുന്ന രാംനാഥ് കോവിന്ദിന്‍റെയും ഉപരാഷ്ട്രപതിയായിരുന്ന വെങ്കയ്യ നായിഡുവിന്‍റെയും വിരുന്നിൽ പങ്കെടുക്കാനും അവസരം ലഭിച്ചിരുന്നു.
ഹരിതവത്കരണത്തിനുള്ള സംസ്ഥാന സർക്കാറിന്‍റെ പ്രഥമ അവാർഡ്, കേന്ദ്ര സർക്കാറിന്‍റെ വൃക്ഷമിത്ര അവാർഡ്, സ്വദേശി സയൻസ് മൂവ്മെന്‍റിന്‍റെ ഭൂമിമിത്ര അവാർഡ്, സംസ്ഥാന സർക്കാറിന്‍റെ വനമിത്ര അവാർഡ് തുടങ്ങിയവയും ദേവകിയമ്മയെ തേടിയെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

