ബി.എസ്.പിയിൽനിന്ന് പുറത്തായ എൻ. മഹേഷ് എം.എൽ.എ ബി.ജെ.പിയിൽ ചേർന്നു
text_fieldsബംഗളൂരു: കൊല്ലഗൽ എം.എൽ.എ എൻ. മഹേഷ് ബി.ജെ.പിയിൽ ചേർന്നു. രണ്ടു ദശാബ്ദത്തോളം കർണാടകയിൽ ബി.എസ്.പിയുടെ മുഖമായിരുന്ന നേതാവാണ് മഹേഷ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ജെ.ഡി-എസുമായുള്ള തെരഞ്ഞെടുപ്പ് സഖ്യത്തിെൻറ ബലത്തിൽ ചാമരാജ് നഗറിലെ കൊല്ലഗലിൽനിന്ന് ആദ്യമായി നിയമസഭയിലെത്തിയ മഹേഷ്, സഖ്യ സർക്കാറിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്നു. കർണാടകയുടെ ചരിത്രത്തിൽ ബി.എസ്.പിയുടെ ആദ്യ എം.എൽ.എയായിരുന്നു അദ്ദേഹം.
സഖ്യ സർക്കാറിൽ വിമത നീക്കം ശക്തിപ്പെട്ട സമയത്ത് മന്ത്രിസ്ഥാനം രാജിവെച്ച അദ്ദേഹം ഭരണപക്ഷത്തിെൻറയും പ്രതിപക്ഷത്തിെൻറയും ഭാഗമാവാതെ നിയമസഭയിൽ പ്രത്യേക ഇരിപ്പിടത്തിലായിരുന്നു. ബി.എസ്.പി അധ്യക്ഷ മായാവതിയുടെ നിർദേശം അവഗണിച്ച്, സഖ്യസർക്കാറിെൻറ വിശവാസവോെട്ടടുപ്പിൽനിന്ന് വിട്ടുനിന്നതോടെ അദ്ദേഹത്തെ ബി.എസ്.പിയിൽനിന്ന് പുറത്താക്കി. പിന്നീട് ബി.ജെ.പിയോട് ചേർന്നായിരുന്നു മേഹഷിെൻറ പ്രവർത്തനം.
ബംഗളൂരു ബി.ജെ.പി ഒാഫിസിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ, ബി.ജെ.പി സംസ്ഥാന അധ്യഷൻ നളിൻകുമാർ കട്ടീൽ, വൈസ് പ്രസിഡൻറ് ബി.വൈ. വിജയേന്ദ്ര തുടങ്ങിയവർ മഹേഷിനെ സ്വീകരിച്ചു. ദലിത് നേതാവായ മഹേഷിെൻറ ബി.ജെ.പി പ്രവേശനം മൈസൂരു, ചാമരാജ് നഗർ മേഖലയിൽ പാർട്ടിക്ക് വേരോട്ടമുണ്ടാക്കുമെന്ന കണക്കുകൂട്ടലിലാണ് നേതാക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

