Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'സിയാച്ചിൻ ചലേ...

'സിയാച്ചിൻ ചലേ റിക്ഷാവാല'; ഈ റിക്ഷാക്കാര​െൻറ അടുത്ത ലക്ഷ്യം സിയാച്ചിൻ, സന്ദേശം പരിസ്​ഥതി സംരക്ഷണവും

text_fields
bookmark_border
Sateya Das
cancel

കൊൽക്കത്ത: നഗരത്തിലെ ഒരു റിക്ഷാക്കാരൻ മാത്രമല്ല സതേയ ദാസ്​. പരിസ്​ഥിതി സംരക്ഷണത്തിനായി ഏതു വഴി തിരഞ്ഞെടുക്കാനും മനസാന്നിധ്യമുള്ള ഒരു പ്രകൃതി സ്​നേഹി കൂടിയാണ്​ അദ്ദേഹം.

ത​െൻറ റിക്ഷയുമായി കൊൽക്കത്തയിൽനിന്ന്​ സിയാച്ചിൻ അതിർത്തിലേക്ക്​ യാത്രയിലാണ്​ ഇ​േപ്പാൾ സതേയ ദാസ്​. ഞായറാഴ്​ച ​വൈകിട്ടാണ്​ സതേയ ദാസി​െൻറ യാത്ര ആരംഭിച്ചത്​.

രണ്ടു തവണ ലഡാക്കിൽ സൈക്കിൾ റിക്ഷയുമായി പോയി വന്നിട്ടുണ്ട്​ ഇദ്ദേഹം. മൂന്നുമാസം കൊണ്ടായിരുന്നു ദാസി​െൻറ യാത്ര. പ്രകൃതി സംരക്ഷണത്തി​െൻറ പ്രധാന്യം ഉയർത്തിക്കാട്ടിയാണ്​ ഓരോ യാത്രകളും. ഇത്തവണ ജല, ഭൂമി, പ്രകൃതി സംരക്ഷണത്തി​െൻറ പ്രധാന്യം വിവരിച്ചാണ്​​ ദാസി​െൻറ സഞ്ചാരം.

സിയാച്ചി​നിലേക്കുള്ള യാത്രയിൽ 1000 മാസ്​കും ഇദ്ദേഹം കൈവശം സൂക്ഷിച്ചിട്ടുണ്ട്​. വഴിയിൽ കണ്ടുമുട്ടുന്നവർക്ക്​ സമ്മാനിക്കാനാണ്​ ഈ മാസ്​കുകൾ. തൃണമൂൽ കോൺ​​ഗ്രസ്​ എം.എൽ.എ തപാഷ്​ ചാറ്റർജിയാണ്​ ദാസി​െൻറ യാത്ര ഫ്ലാഗ്​ ഓഫ്​ ചെയ്​തത്​.

മനാലി വഴി പോയി ശ്രീനഗർ വഴി മടങ്ങുകയാണ്​​ ദാസി​െൻറ ലക്ഷ്യം. 'ലഡാക്ക്​ ചലേ റി​ക്ഷാവാല' എന്ന പേരിൽ ദാസി​െൻറ ലഡാക്ക്​ യാത്ര ഒരു ഡോക്യുമെൻററിയാക്കിയിരുന്നു. 65 ാമത്​ ദേശീയ ചലചിത്ര വിഭാഗത്തിൽ പുരസ്​കാരവും ഇത്​ നേടിയിരുന്നു.

'2014ൽ ഞാൻ ശ്രീനഗർ വഴി ലഡാക്കിലെത്തിയിരുന്നു. ലോക സമാധാന സന്ദേശം ഉയർത്തിക്കാട്ടിയായിരുന്നു യാത്ര. 2007ലായിരുന്നു മനാലിയിലേക്കുള്ള യാത്ര. ആഗോള താപനത്തി​െൻറ സന്ദേശം ഉയർത്തിക്കാട്ടി നടത്തിയ യാത്രയിൽ 5000 വിത്തുകളും കൊണ്ടുപോയിരുന്നു. വഴിയരികിൽ ഈ വിത്തുകളെല്ലാം നട്ടിരുന്നു. ഇപ്പോൾ, 2021ൽ സിയാച്ചിൻ അതിർത്തിയിലേക്ക്​ പോകാനാണ്​ തീരുമാനം. ആഗോള താപനത്തോടൊപ്പം, ജലം, ഭൂമി, പ്രകൃതി സംരക്ഷണമാണ്​ സന്ദേശം' -ദാസ്​ പറയുന്നു.

വഴിയിൽ കണ്ടുമുട്ടുന്ന ജനങ്ങൾക്ക്​ വിതരണം ചെയ്യാനായി മാസ്​കുകൾ എടുത്തിട്ടുണ്ട്​. എല്ലാവരോടും മാസ്​ക്​ ധരിച്ച്​ സ്വയവും കുടുംബത്തെയും രക്ഷിക്കാൻ അഭ്യർഥിക്കുന്നു. അതിനേക്കാളുപരി നമ്മുടെ മനസാന്നിധ്യമാണ്​ ഏറ്റവും വലിയ ശക്തിയെന്നും അദ്ദേഹം പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:global warmingKolkataSiachenSateya Dascycle-rickshaw
News Summary - Kolkata to Siachen on cycle-rickshaw Sateya Das's journey to highlight global warming
Next Story