Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൊൽക്കത്തയിൽ ടി.എം.സി നേതാവ് അജ്ഞാതൻെറ വെടിയേറ്റ് മരിച്ചു
text_fieldsbookmark_border
കൊൽക്കത്ത: കൊൽക്കത്തയിൽ തൃണമൂൽ കോൺഗ്രസ് നേതാവ് അജ്ഞാതൻെറ വെടിയേറ്റ് മരിച്ചു. ടി.എം.സി നേതാവായ നിർമൽ കു ണ്ടുവാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് വടക്കൻ കൊൽക്കത്തയിലെ ഡം ഡമ്മിൽ ബൈക്കിെലത്തിയ മുന്നംഗ സംഘം നിർമൽ കുണ്ടുവിന് നേരെ നിറയൊഴിച്ചത്. തലക്കാണ് വെടിയേറ്റത്.
ഡം ഡം മുൻസിപ്പാലിറ്റിയിൽ ആറാം വാർഡ് തൃണമൂൽ കോൺഗ്രസ് പ്രസിഡൻറായിരുന്നു നിർമൽ കുണ്ടു. വെടിയേറ്റ ഉടൻ കുണ്ടുവിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിൻെറ വിവിധ ഭാഗങ്ങളിൽ ബി.ജെ.പി-ടി.എം.സി പ്രവർത്തകർ തമ്മിൽ സംഘർഷം നിലനിന്നിരുന്നു.
Next Story
